പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് നിസാറിന് നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: എറണാകുളം തൃപ്പുണിത്തറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളജിൽ അധ്യാപകനായി നിയമനം ലഭിച്ചതിനെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങുന്ന തൃശൂർ ജില്ലയിലെ കൊച്ചന്നൂർ സ്വദേശിയും എം.ഇ.എസ് സ്കൂൾ ചിത്രകലാ അധ്യാപകനും, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ദാർ അൽ സലാം യൂണിറ്റ് ജോയന്റ് സെക്രട്ടറിയുമായ മുഹമ്മദ് നിസാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ദാർ അൽ സലാം യൂണിറ്റ് പ്രസിഡന്റ് എൻ.പി. അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അസ്ഹർ അലി സ്വാഗതം പറഞ്ഞു.
സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് ഉപഹാരം നൽകി ആദരിച്ചു. കേന്ദ്ര കൂടിയാലോചന സമിതി അംഗം സുഹൈൽ ശാന്തപുരം, സോണൽ ഭാരവാഹികളായ അബ്ദുൽ ജലീൽ എം.എം, മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ബാസിത്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. മുഹമ്മദ് നിസാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.