Posted On
date_range Updated On
date_range ഗൗരി ലങ്കേഷ് കൊലപാതകം: പ്രതിഷേധ സംഗമം നടത്തി
ദോഹ: രാജ്യത്തെ പൗരാവകാശങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള തുടർച്ചയായ പ്രഹരങ്ങൾക്ക് എതിരെ സൂക്ഷമവും പക്വവുമായ പ്രതികരണങ്ങൾ ആണുണ്ടാകേണ്ടത് എന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഗൗരി ലങ്കേഷ് അനുസ്മരണ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡൻറ് സുഹൈൽ ശാന്തപുരം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോണി മാത്യു, വൈസ് പ്രസിഡൻറ് ശശിധര പണിക്കർ, നസീമ ടീച്ചർ എന്നിവർ സംസാരിച്ചു. അനീസ് റഹ്മാൻ സ്വാഗതവും എ.ആർ. ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.