ദോഹ: ശാന്തിയുടെയും സമാധാനത്തിെൻറയും മഹത്തായ ആശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക ്കുന്ന ലോകപ്രശസ്തമായ വാക്കാണ് ‘ഗാന്ധീസ് ത്രീ മങ്കീസ്’. ‘ഗാന്ധിജിയുടെ മൂന്ന് കു രങ്ങൻമാർ’ എന്ന് വേണമെങ്കിൽ മലയാളീകരിക്കാം. ‘നല്ല ചിന്ത, നല്ല വാക്ക്, നല്ല പ്രവൃത്തി’ എന്നീ മൂന്ന് കാര്യങ്ങൾ ശരിയായാൽ പിന്നെയീ ലോകം തന്നെ നല്ലതാകുമെന്നതാണ് ചുരുക്കം.
ഗാന്ധിയുടെ ഇൗ മൂന്ന് കുരങ്ങൻമാർ ഇങ്ങ് ഖത്തറിലുമുണ്ട്. ഖത്തറിെൻറ സാംസ്കാരിക കേന്ദ്രമായ കതാറയുടെ മധ്യഭാഗത്തെ മൈതാനത്താണിവയുള്ളത്. പ്രശസ്ത ഇന്ത്യൻ കലാകാരനായ സുബോദ് ഗുപ്തയാണ് 2012ൽ ശിൽപങ്ങൾ തീർത്തത്. യുദ്ധത്തിെൻറയും സമാധാനത്തിെൻറയും കഥകൾ പറയാതെപറയുന്ന പട്ടാളക്കാരുടെ മുഖത്തിെൻറ രൂപത്തിലുള്ള മൂന്ന് പ്രതിമകൾ. ഒന്നിനും ഉടൽ ഇല്ല. ഒന്ന് ഗ്യാസ് മാസ്ക് ധരിച്ചത്. ഒന്ന് പട്ടാളത്തൊപ്പി ധരിച്ചത്. മറ്റൊന്ന് തലയും മുഖവും മറക്കുന്ന രൂപത്തിലുള്ള വസ്ത്രം ധരിച്ചത്. ‘ഹീനമായ കാര്യങ്ങൾ കാണുന്നില്ല, ഹീനമായ കാര്യങ്ങൾ കേൾക്കുന്നില്ല, ഹീനമായ കാര്യങ്ങൾ പറയുന്നില്ല’ എന്നതാണ് ശിൽപങ്ങളുടെ സന്ദേശം.
ഭക്ഷണം പാകം ചെയ്യുന്ന പരമ്പരാഗത ഇന്ത്യൻ സാധനങ്ങൾ, ഇരുചക്രവാഹനങ്ങളുടെ ഭാഗങ്ങൾ, വീടുകളിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലോഹപാത്രങ്ങൾ, സ്പൂണുകൾ, ഭക്ഷണപാത്രങ്ങൾ, ഗ്ലാസ്, ചായക്കോപ്പ, ഗ്ലാസ് ബൗളുകൾ, തവികൾ തുടങ്ങിയവ.
ഒാരോന്നും അതിേൻറതായ രൂപത്തിൽ മനോഹരമായി ചേർത്ത്വച്ചിരിക്കുന്നു.
അടുത്തുനിന്ന് നോക്കിയാലാണ് ഇവ എന്തൊക്കെയാണെന്ന് മനസിലാകൂ.
ജപ്പാനിലെ കുരങ്ങൻമാരിലെ പ്രത്യേകവിഭാഗമായ ‘മിസാറു’, ‘കികാസറു’, ‘ഇവാസറു’ എന്നിവയുടെ പേരുകളാണ് ശരിക്കും ഇൗ കുരങ്ങൻമാരുടേത്. ‘മിസാറു’ കണ്ണുകൾ മൂടിക്കെട്ടിയിരിക്കും. ‘കികാസറു’ കാതുകളും ‘ഇവാസറു’ വായയും മൂടിക്കെട്ടിയിരിക്കും. ‘ഗാന്ധീസ് ത്രീ മങ്കീസ്’ എന്ന ആലങ്കാരിക വിളിക്ക് ആഴത്തിലുള്ള അർത്ഥതലങ്ങളുണ്ട്. നല്ല പ്രവൃത്തിയും നല്ല ചിന്തയും നല്ല സംസാരവുമാണ് സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.