ഖത്തർ വിദേശകാര്യ സഹമന്ത്രിയുടെ ട്വീറ്റ്
ദോഹ: ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനെതിരെ തുറന്നടിച്ച് ഖത്തര്‍. ഇസ്രായേല്‍ ആക്രമണത്തിനെതിരെ പ്രതികരിക്കാത്ത മാധ്യമങ്ങളെയും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ റാഷിദ് അല്‍ കാതി ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിച്ചെന്ന് കുറ്റപ്പെടുത്തിയ ഇവർ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചാണ് രൂക്ഷമായി പ്രതികരിച്ചത്. അടുത്തതവണ ഞങ്ങളോട് മനുഷ്യാവകാശങ്ങളെ കുറിച്ചും മുസ്ലിംസ്ത്രീകളെ രക്ഷിക്കുന്നതിനെ കുറിച്ചും പ്രസംഗിക്കാന്‍ വരുമ്പോള്‍ നിങ്ങള്‍ ഇത് ഓര്‍ക്കുക. എങ്ങനെയാണ് നാല് പതിറ്റാണ്ടുകളായി ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ഈ ഭീകരതക്ക് രാഷ്ട്രീയ, സൈനിക, മാധ്യമ പിന്തുണ നല്‍കിയത് എന്ന് നിങ്ങള്‍ ഓര്‍ക്കുക. അതുകൊണ്ടാണ് നിങ്ങള്‍ക്ക് വിശ്വാസ്യതയില്ലാത്തത്'-ലൂൽവ റാഷിദ് ട്വീറ്റ് ചെയ്തു.
മൂന്നു ദിവസം നീണ്ട ഇസ്രായേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 44 പേരാണ് മരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതംചെയ്തു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ യു.എന്നിന്റെയും ഖത്തറിന്റെയും സഹായത്തോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഗസ്സയിൽ വെടിനിർത്തലിന് വഴിയൊരുക്കിയ ഖത്തറിന്റെ ഇടപെടലിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.