ദോഹ: യൂത്ത് ഫോറം വക്റ സോൺ സംഘടിപ്പിച്ച വക്റ സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ തുമാമ യൂനിറ്റ് ജേതാക്കളായി. വക്റ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എസ്ദാൻ യൂനിറ്റിനെയാണ് തോൽപിച്ചത്. സെമി ഫൈനൽ മത്സരങ്ങളിൽ സ്റ്റുഡൻറ്സ് ഇന്ത്യ വക്റ യൂനിറ്റിനെ തുമാമയും എയർപോർട്ട് യൂനിറ്റിനെ എസ്ദാൻ യൂനിറ്റും തോൽപിച്ചു.
വക്റ സോണൽ പ്രസിഡൻറ് ഉസ്മാൻ പുലാപ്പറ്റയുടെ കിക്കോഫോട് കൂടി ആരംഭിച്ച മത്സരങ്ങളിൽ എട്ടോളം ടീമുകൾ പങ്കെടുത്തു. മികച്ച കളിക്കാരനായി തുമാമയുടെ ജംഷീറിനെയും ഗോൾ കീപ്പറായി എസ്ദാൻ യൂണിറ്റിലെ മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേക്കുള്ള പുരസ്കാരം സ്റ്റുഡൻറ്സ് ഇന്ത്യ വക്റ കരസ്ഥമാക്കി.
യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡൻറ് ഷബീർ ഒതളൂർ ജേതാക്കൾക്ക് ട്രോഫി നൽകി. സി.ഐ.സി വക്റ പ്രതിനിധി അബ്ദുല്ല, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂട്ടിൽ, വൈസ് പ്രസിഡൻറ് ഫൈസൽ, സംഘടന സെക്രട്ടറി മുസ്തഫ, യൂത്ത് ഫോറം ഖത്തർ സ്പോർട്സ് കൺവീനർ ഷഫീഖ് അലി തുടങ്ങിയവർ വിജയികളെ അനുമോദിച്ചു. വക്റ സോൺ പ്രസിഡൻറ് ഉസ്മാൻ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത്, ജോയിൻറ് സെക്രട്ടറി മഖ്ബൂൽ, സ്പോർട്സ് കൺവീനർ ഹബീബ്, ഫിനാൻസ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.