ദോഹ: സാമൂഹിക മേഖലയിൽ 'ബബ്ൾ സിസ്റ്റം' പാലിച്ചാൽ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം. നിശ്ചിത ആളുകളും വിഭാഗങ്ങളും മാത്രം പരസ്പരം ബന്ധെപ്പടുന്ന രീതിയാണ് 'ബബ്ൾ സിസ്റ്റം' എന്നുപറയുന്നത്. ഈ ആളുകൾ തമ്മിൽ മാത്രം പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യും. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തില്ല.
ഈ രീതി എല്ലാവരും സ്വീകരിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നും രോഗബാധ കുറയുമെന്നുമാണ് വിദഗ്ധർ പറയുന്നത്. നിലവിൽ സാമൂഹിക അകലം പാലിക്കാതെ ഇടകലരുന്നതാണ് രോഗബാധ കൂടാൻ കാരണം. ഇത് ഒഴിവാക്കി ചിലർ മാത്രം പരസ്പരം സമ്പർക്കം പുലർത്തും. അവർ മറ്റുള്ളവരുമായി നേരിൽ ബന്ധപ്പെടരുത്. അതുപോലെതന്നെ മറ്റുള്ളവർക്കും പരസ്പരം ബന്ധപ്പെടുന്ന വിഭാഗങ്ങൾ ഉണ്ടാകും. ഇവരല്ലാതെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകാതെയുള്ള രീതിക്കാണ് 'ബബ്ൾ സിസ്റ്റം' എന്നുപറയുന്നത്. ഈ രീതി എല്ലാവരും പാലിച്ചാൽ പരസ്പരം കാണാതെ ഒറ്റപ്പെട്ട് നിൽക്കുേമ്പാഴുള്ള മാനസിക-ശാരീരിക പ്രയാസങ്ങൾ ഇല്ലാതാക്കാം. എന്നാൽ എല്ലാവരുമായും ബന്ധപ്പെടാതെ തങ്ങൾ നിശ്ചയിക്കുന്ന ആളുകളുമായി മാത്രം ബന്ധമുണ്ടാക്കുക. അല്ലാത്ത സന്ദർശനങ്ങളും സമ്പർക്കങ്ങളും പൂർണമായും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് 'ബബ്ൾ സിസ്റ്റം'കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതിദിനം പരസ്പരം കാണുന്നവരുടേയും കൂടിച്ചേരുന്നവരുടേയും എണ്ണത്തില്‍ കുറവുവരുത്തുകയെന്ന ആശയത്തിലൂന്നിയാണ് ഈ രീതി നടപ്പിൽവരുത്തുകയെന്ന് ആരോഗ്യമന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
കുടുംബങ്ങളും ചങ്ങാതിക്കൂട്ടവും ബബ്ൾ സിസ്റ്റം നിലനിര്‍ത്തിയാല്‍ വൈറസിനെ തടയാനാവുമെന്ന് ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയര്മാന് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. പതിവായി കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ക്ക് ഈ സമ്പ്രദായം ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ പരസ്പരം കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്ത്താതിരിക്കുന്നതോടെ രോഗവ്യാപനം കുറക്കാനുമാകും. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക, അപകട സാധ്യതയുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും അണുബാധയില്‍നിന്ന് സംരക്ഷിക്കുക തുടങ്ങിയവയാണ് ബബ്ൾ സിസ്റ്റമെന്ന ആശയത്തിെൻറ ലക്ഷ്യം.
ഇതിലൂടെ ഓരോരുത്തരുമായി ബന്ധപ്പെടാനും സംവദിക്കാനും താൽപര്യമുള്ളവരുടെ എണ്ണം ക്രമീകരിക്കും. പരസ്പരം ബന്ധപ്പെടുന്നവരുടെ എണ്ണം തീരെ ചെറുതാക്കും.
അനാവശ്യമായുള്ള സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു. ഏകദേശം പത്തോളം പേര് മാത്രം ഉള്‍പ്പെടുന്ന തരത്തില്‍ ഈ സമ്പ്രദായം നിലനിര്‍ത്താനാണ് വിദഗ്ധര്‍ നിർദേശിക്കുന്നത്.
യു.കെയില്‍നിന്നും ദക്ഷിണാഫ്രിക്കയില്നിന്നുമുള്ള പുതിയ വകഭേദങ്ങള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കോവിഡിനെതിരെയുള്ള മുന്‍കരുതല്‍ നടപടികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ ഉണര്‍ത്തുന്നു.
കോവിഡിെൻറ യു.കെ വകഭേദം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. കൂടുതല്‍ ആളുകൾ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനയാണുണ്ടായത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 58 ശതമാനവും വർധനവുണ്ടായി. കഴിഞ്ഞ രണ്ടാഴ്ച മാത്രം കോവിഡ് ബാധിച്ച് 13 പേർ മരിച്ചിട്ടുമുണ്ട്.
ഖത്തറിൽ അടുത്ത രണ്ടാഴ്ച ഏറെ നിർണായകമാണ്. എല്ലാവരുടെയും ഉത്തരവാദിത്തം ഈ ദിവസങ്ങളിൽ കൂടുതലാണ്. പ്രതിരോധമാർഗങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. ആൾക്കൂട്ടങ്ങളിൽ പോകാതിരിക്കണം. ഈ രണ്ടാഴ്ചയിൽ രോഗികളുടെ എണ്ണം ഏെറ കുറക്കാൻ സാധിച്ചാൽ മാത്രമേ കൂടുതൽ നിയന്ത്രണങ്ങൾ ഇല്ലാതാക്കാൻ കഴിയൂ.
അടുത്ത 10 ദിവസം മുതൽ 14 ദിവസം വരെ കോവിഡ് രോഗികൾ കൂടി വരും. നിലവിൽ ദിനേന അഞ്ഞൂറിലധികം പുതിയ രോഗികളാണ് ഉണ്ടാവുന്നത്. ഈ അവസ്ഥ അടുത്ത രണ്ടാഴ്ചക്കാലവും തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.