ദോഹ: അയൽരാജ്യമായ ബഹ്റൈെൻറ പോർവിമാനം ഖത്തർ വ്യോമാതിർത്തി ലംഘിച്ച് പറന്നതായി ഐക്യരാഷ്ട്രസഭക്ക് ഖത്തറിെൻറ പരാതി. ഖത്തറിെൻറ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസിനും സുരക്ഷാസമിതി തലവൻ കാറെൽ ഈസ്റ്റെറോമിനും സമർപ്പിച്ച പരാതിയിൽ ഖത്തർ വ്യക്തമാക്കി. യു എന്നിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് പരാതി സമർപ്പിച്ചത്. മാർച്ച് 25നാണ് സംഭവം നടന്നിരിക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഇത് കടുത്ത കുറ്റകൃത്യവും ഖത്തറിെൻറ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്നും ഖത്തർ സൂചിപ്പിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വകവെക്കാതെയുള്ള നിരന്തരമായ ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ ആശങ്ക വർധിപ്പിക്കും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്ന യു എൻ ചാർട്ടറിെൻറ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാനും ബഹ്റൈെൻറ നിയമലംഘങ്ങൾ അവസാനിപ്പിക്കാനും ഖത്തർ ആവശ്യപ്പെട്ടു. ഖത്തറിനെ പ്രകോപിപ്പിക്കാനാണിത്. എന്നാൽ രാജ്യത്തിന് നേരെയുള്ള നിരുത്തരവാദപരമായ നടപടികൾക്കെതിരെ ഖത്തർ ആത്മനിയന്ത്രണം പാലിക്കുന്നത് തുടരും. രാജ്യത്തിെൻറ നയമാണിതെന്നും രാജ്യത്തിെൻറ പരമാധികാരത്തിന് ഭീഷണിയുയർത്തിയുള്ള ഏത് തരം നിയമലംഘനത്തെയും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.