ദോഹ: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ വിവിധ രാജ്യക്കാരായ 64 പേര് ഖത്തറില്‍ അറസ്റ്റിലായി. ഇക്കണോമിക് ആൻഡ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് വിഭാഗമാണ് ഇവരെ പിടികൂടിയത്.
വ്യാജ കമ്പനികളുണ്ടാക്കിയും നിക്ഷേപത്തട്ടിപ്പ് നടത്തിയുമാണ് ഇവര്‍ പണം സമ്പാദിച്ചത്. ഇവരില്‍നിന്ന് 40 ലക്ഷം റിയാലും (ഒമ്പതു കോടിയോളം രൂപ) വിദേശ കറൻസികളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി സമാഹരിച്ച പണം രാജ്യത്തിനു പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. പിടികൂടിയ പണവും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ തൊണ്ടിമുതലിനൊപ്പം പിടികൂടിയവരുടെ ചിത്രങ്ങളും മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.