ദോഹ: ഇത്തവണത്തെ ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ് 2021 ഫെബ്രുവരി ഒന്നുമുതൽ 11 വരെ ദോഹയിൽ നടക്കും. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഡിസംബറിൽ നടത്താനായിരുന്നു പദ്ധതി.എന്നാൽ, കോവിഡ് പശ്ചാത്തലത്തിലാണ് നീട്ടിവെച്ചത്. ആറ് വൻകരകളിലെ ചാമ്പ്യൻ ക്ലബുകളാണ് ലോക പോരിൽ മാറ്റുരക്കുക. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടജേതാക്കളായ ബയേൺ മ്യൂണിക് നിലവിൽ തന്നെ ടൂർണമെൻറിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.
എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചായിരിക്കും സുരക്ഷിതമായി ടൂർണെമൻറ് നടത്തുകയെന്നും ഇതിനായി ഫിഫയും ആതിഥേയരാജ്യമായ ഖത്തറും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ആഗോളഫുട്ബാൾ ഫെഡറഷേൻ അറിയിച്ചു. കഴിഞ്ഞ ലോക ക്ലബ് ഫുട്ബാളും ഖത്തറിലായിരുന്നു നടന്നത്. കഴിഞ്ഞ ലോക ക്ലബ് ഫുട്ബാൾ കുറ്റമറ്റ രീതിയിലാണ് ഖത്തർ നടത്തിയത്.
ഹിൻഗിൻ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയർ), ലിവര്‍പൂള്‍ (ഇംഗ്ലണ്ട് യൂറോപ്പ്), സി.എഫ് മൊണ്ടെറേ (മെക്സിക്കോ വടക്കന്‍ മധ്യ അമേരിക്ക കരീബിയ), ഇ.എസ് തുനീസ് (തുനീഷ്യ ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ ഏഷ്യ), സി.ആര്‍ ഫ്ലമിംഗോ (ബ്രസീൽ തെക്കേ അമേരിക്ക) എന്നീ ഏഴ് ക്ലബുകളാണ് കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. ബ്രസീലിൻ ക്ലബ് െഫ്ലമിങ്ഗോയെ തോൽപിച്ച് ലിവർപൂളാണ് കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.