കുട്ടിക്കാണികൾക്ക്​ കോവിഡ്​ പരിശോധന എളുപ്പം

ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പി​നെ​ത്തു​ന്ന കു​ട്ടി​ക​ളാ​യ കാ​ണി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന എ​ളു​പ്പ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. അ​ഞ്ച്​ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇതിന്​ സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി ബു​ക്ക്​​ചെ​യ്യാ​തെ​ത​ന്നെ കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ​യെ​ത്തി​ റാ​പി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താം. അ​ൽ​​ഖോ​ർ, അ​ൽ തു​മാ​മ, അ​ൽ വ​ജ്​​ബ, അ​ൽ ലി​ബൈ​ബ്, അ​ൽ വ​ക്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പി.​എ​ച്ച്.​സി.​സി​ക​ളി​ലാണിത്​. 25 റി​യാ​ലാ​ണ്​ പ​രി​ശോ​ധ​ന ഫീ​സ്. രാ​വി​ലെ ഏ​ഴു​ മു​ത​ൽ രാ​ത്രി 10 വ​രെ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഫി​ഫ അ​റ​ബ്​ ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും കാ​ണി​ക​ൾ​ക്ക്​ ഗാ​ല​റി​യി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ട്. 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, 12നു ​താ​ഴെ​യു​ള്ള​വ​രെ​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​ഫ​ല​ത്തി​ൻെ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്​ സ്​​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. 

Tags:    
News Summary - FIFA ARAB CUP: covid Testing is easy for child viewers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.