ദോഹ: ഖത്തർ ദേശീയ കായികദിനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾചറൽ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്സ്പാറ്റ് സ്പോട്ടീവിന്’ ഖത്തർ സാംസ്കാരി ക-കായിക മന്ത്രാലയത്തിെൻറ അംഗീകാരം. മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷെൻറ രക്ഷാകർതൃത്വത്തിൽ മന്ത്രാലയത്തിെൻറ ദേശീയ കായികദിന പരിപാടിയുടെ ഭാഗമായാണ് സ്പോട്ടിവ് നടക്കുക. സാംസ്കാരിക മന്ത്രാലയത്തിെൻറ അംഗീകാരപത്രം മന്ത്രാലയത്തിന് കീഴിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സെക്രട്ടറി ജനറലും കായികവിഭാഗം ഡയറക്ടറുമായ ഈസ അബ്ദുല്ല അൽ ഹറമിയും ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ആക്ടിങ് സി.ഇ.ഒയുമായ അബ്ദുല്ല അൽ ദോസരിയയും ചേർന്ന് കൾചറൽ ഫോറം ജനറൽ സെക്രട്ടറി എ.സി മുനീഷിന് കൈമാറി.
ഈ വർഷത്തെ എക്സ്പാറ്റ് സ്പോട്ടീവുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും സഹകരിക്കും. സ്പോട്ടീവ് നടക്കുന്ന ഖത്തർ സ്പോർട്സ് ക്ലബിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഒരുക്കും. റെഡ് ക്രസൻറിെൻറ പ്രത്യേക കൗണ്ടറും പ്രവർത്തിക്കും. ഫിബ്രുവരി 7,11 തീയതികളിൽ ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കുന്ന സ്പോട്ടീവിൽ വ്യക്തിഗത ഇനങ്ങളിൽ 11 മത്സരങ്ങളും ഗ്രൂപ് ഇനങ്ങളിൽ ആറും ഉൾപ്പെടെ 17 ഇനങ്ങളിലാണ് മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.