Posted On
date_range Updated On
date_range വിക്ക് ബോധവത്കരണ സെമിനാര്‍
ദോഹ: അന്തരാഷ്ട്ര സ്റ്റട്ടറിംഗ് ദിനാചരണത്തിെൻറ ഭാഗമായി ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആൻറ് ഹിയറിംഗ് (ഖ്വിഷ്) വിവിധ സ്കൂളുകളില്‍ വിക്ക് ബോധവത്കരണ സെമിനാര്‍ നടത്തി. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂളില്‍ നടന്ന സെമിനാറില്‍ സ്പീച്ച് തെറാപ്പിസ്റ്റ് മെര്ലിന് തങ്കം തോമസ് വിഷയം അവതരിപ്പിച്ചു. കുട്ടികള്‍ക്കിടയിലെ സംസാര വൈകല്യം ചികിത്സയിലൂടെ ഭേദമാക്കാമെന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്നും അവർ പറഞ്ഞു. അല്തൈം പ്രൈമറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ നടന്ന പരിപാടിയില്‍ സ്്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് സാനി അബ്ദുല്‍റഊഫ് മുഹമ്മദ് അലി നാഇം ക്ലാസ്സെടുത്തു. അബ്ദുല്ല അബിന്‍ സ്കൂള്‍ ഫോര്‍ ബോയ്്സിലും അദ്ദേഹം വിഷയം അവതരിപ്പിച്ചു. നിസ്സാരമായി തോന്നുമെങ്കിലും വിക്ക് വരുത്തിവെക്കുന്ന വിനകള്‍ തീരെ ചെറുതല്ലെന്നും കുട്ടികള്‍ക്ക് ഇത്മൂലം പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതെ വരാറുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.