പരിസ്ഥിതി ദിനത്തിൽ ‘ഫോട്ട’ അംഗങ്ങൾ ചെടി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range പരിസ്ഥിതി ദിനം ആഘോഷിച്ചു
ദോഹ: ഫ്രൻഡ്സ് ഓഫ് തിരുവല്ലയുടെ (ഫോട്ട) നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ബിന്‍ ഉംറാനിലെ വില്ലാ കോമ്പൗണ്ടില്‍ മരങ്ങള്‍ നട്ട് ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ ലോക പരിസ്ഥിതി ദിന ആഘോഷം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ കൾചറല്‍ സെന്ററിന്റെയും നിര്‍ദേശപ്രകാരം 75ാം സ്വാതന്ത്ര്യദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായായിരുന്നു പരിസ്ഥിതി ദിനാഘോഷം.
പരിപാടികള്‍ക്ക് ഫോട്ടാ ജനറൽ സെക്രട്ടറി റെജി കെ. ബേബി, തോമസ് കുര്യന് നെടുംതറയില്‍, കുരുവിള കെ. ജോര്‍ജ് എന്നിവര്‍ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് കറിവേപ്പിന് തൈകള്‍, വിവിധയിനം ചെടികള്‍ എന്നിവ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.