സ്വീഡനിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വിദേശകാര്യ മന്ത്രി
സ്വീകരിക്കുന്നു
Posted On
date_range Updated On
date_range അമീറിന്റെ യൂറോപ്യൻ പര്യടനമാരംഭിച്ചു
ദോഹ:ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനത്തിന് തുടക്കമായി. ദോഹയിൽനിന്ന് സ്വീഡനിലെ സ്റ്റോക്ഹോമിലെത്തിയ അമീറിനെ വിമാനത്താവളത്തിൽ വിദേശകാര്യമന്ത്രി തോബിയാസ് ബിൽസ്റ്റോം സ്വീകരിച്ചു. സ്വീഡനിലെ ഖത്തർ അംബാസഡർ നാദിയ ബിൻത് അഹമ്മദ് അൽ ഷീബി, ഖത്തറിലെ സ്വീഡിഷ് അംബാസഡർ ഗൗതം ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. സ്വീഡന് പിന്നാലെ, നോർവെ, ഫിൻലൻഡ് രാജ്യങ്ങളും അമീർ സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.