ദോഹ: രാജ്യത്തെ റിക്രിയേഷനൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ടം കഴിഞ്ഞദിവസം തുടങ്ങി. 50 ശതമാനം ശേഷിയിലായിരിക്കും ഇവ പ്രവർത്തിക്കുക. ഇതിെൻറ ഭാഗമായി ഇലക്േട്രാണിക് ഗെയിം കേന്ദ്രങ്ങളും ട്രാംപോളിനുകളും (സർക്കസിൽ ഉപയോഗിക്കുന്നതുപോലുള്ള വിനോദസൗകര്യം) പരിമിത ശേഷിയിൽ സന്ദർശകർക്കായി തുറന്നു.
ഖത്തറിൽ കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാലാം ഘട്ടത്തിലുൾപ്പെടുത്തിയാണ് റിക്രിയേഷനൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി മൂന്നിന് നിലവിൽ വന്ന ഒന്നാം ഘട്ടത്തിൽ ഔട്ട്ഡോർ പ്ലേ ഗ്രൗണ്ടുകളും കുട്ടികളുടെ ഔട്ട്ഡോർ ഗെയിമുകളും ബില്യാർഡ്സ്, ബൗളിങ് സെൻററുകളും തുറന്നു കൊടുത്തിരുന്നു. ഇതിെൻറ രണ്ടാം ഘട്ടം ആരംഭിക്കുന്ന കഴിഞ്ഞ ദിവസം മുതലാണ് ഗെയിം സെൻററുകളും ട്രാംപോളിനുകളും സന്ദർശകർക്കായി തുറന്നുകൊടുത്തത്.
നിയന്ത്രണങ്ങൾ നീക്കുന്നതോടെ ദോഹ ഫെസ്റ്റിവൽ സിറ്റിക്ക് കീഴിലെ മൂന്ന് വിനോദ പാർക്കുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തു. ആംഗ്രി ബേഡ്സ് വേൾഡ്, വിർച്യോ സിറ്റി, സ്നോ ഡ്യൂൺസ് എന്നിവയാണ് 50 ശതമാനം ശേഷിയിൽ തുറന്നിരിക്കുന്നത്. അൽഖോർ മാൾ, അസ്മഖ് മാൾ, എസ്ദാൻ മാൾ തുടങ്ങി വിവിധ മാളുകളിലെ ഫൺ വില്ല ശാഖകളും തുറന്നതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. വില്ലേജിയോ മാളിലെ ഗൊണ്ടോലാനിയ തീം പാർക്ക്, പേൾ ഖത്തറിലെ മെഗാപോളിസ് എന്നിവയും സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തിട്ടുണ്ട്. മൂന്നാം ഘട്ടമായ ജനുവരി 24 മുതൽ ബൗൺസറുകൾ, ഇൻഫ്ലാറ്റബിൾ ഗെയിമുകൾ, ബോൾ പിറ്റ്സ് എന്നിവ തുറന്നു കൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.