ദോഹ: ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ സി സി) തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചപോലെ മിലന്‍ അരുണിന്‍െറ പാനല്‍ വന്‍ വിജയം നേടി. വ്യാഴാഴ്ച വൈകിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ മിലന്‍ അരുണ്‍ പ്രസിഡന്‍റായും സുരേഷ്ബാബു എന്ന സുരേഷ് കരിയാട്, എ പി മണികണ്ഠന്‍, അഡ്വ. ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, കെ എസ് പ്രസാദ് എന്നിവര്‍ മാനേജ്മെന്‍്റ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് മുതല്‍ രാത്രി ഒന്‍പത് മണി വരെ നടന്ന തെരഞ്ഞെടുപ്പിനുശേഷം വോട്ടെണ്ണല്‍ നടന്നു. ഫലം അര്‍ധരാത്രിയോടെയാണ് ഉണ്ടായത്.
തങ്ങളുടെ പാനലിനെ വിജയിപ്പിച്ചവര്‍ക്ക് മിലന്‍ അരുണ്‍ നന്ദി പറഞ്ഞു. ഐ സി സി അംഗങ്ങളായി ആകെ 2089 പേരുള്ളതില്‍ 1013 പേരാണ് വോട്ടുചെയ്തത്. വിജയിച്ചവരുടെ ഭൂരിപക്ഷം താഴെ പറയുന്നു. ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, കെ എസ് പ്രസാദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മിലന്‍ അരുണ്‍- 863, സുരേഷ് ബാബു- 738, അഡ്വ. ജാഫര്‍ഖാന്‍- 722, ജുട്ടാസ് പോള്‍- 713, എ പി മണികണ്ഠന്‍- 817, കെ എസ് പ്രസാദ്- 621. മിലന്‍ അരുണ്‍ കര്‍ണ്ണാടക സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്തേക്ക് അവര്‍ മല്‍സരിച്ചിരുന്നെങ്കിലും നിലവിലെ പ്രസിഡന്‍റ് ഗിരീഷ്കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രചരമാണ് സ്ഥാനാര്‍ഥികള്‍ നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വോട്ട് അഭ്യര്‍ത്ഥനകള്‍ ഉണ്ടായി. പ്രസിഡന്‍്റ് സ്ഥാനത്തേക്ക് മിലന്‍ അരുണിനെതിരെ മാഹി അസോസിയേഷന്‍ പ്രസിഡന്‍റ് മന്മഥന്‍ മാമ്പള്ളി, വിദ്യാ ആര്‍ട്സ് സെക്രട്ടറി സജീവ് സത്യശീലന്‍ എന്നിവരാണ് മത്സരിച്ചിരുന്നത്.
ഇവരെ കൂടാതെ സ്വതന്ത്രരായി മാനേജിംഗ് കമ്മിറ്റി സ്ഥാനത്തേക്ക് സുധീഷ്, സലീം, കെ ആര്‍ ജി പിള്ളി, സൈദലവി, പത്മ, മന്‍ഥ ശ്രീനിവാസ് എന്നിവരും മല്‍സരിച്ച് പരാജയമറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.