ഹമദിെൻറ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെൻറർ
ദോഹ: 2018ൽ രാജ്യത്ത് രണ്ടായിരത്തോളം പുതിയ കാൻസർ കേസുകൾ രജിസ്റ്റർ ചെയ്തതായി ഖത്തർ നാഷനൽ കാൻസർ രജിസ്ട്രി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിൽ 1960 രോഗികളും ഖത്തറിലെ താമസക്കാർ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതായത് 80 ശതമാനം. പുതിയ കാൻസർ രോഗികളിൽ 46 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരുമാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് സ്തനാർബുദമാണ്. സ്ത്രീകളിൽ 39.15 ശതമാനത്തിനാണ് സ്തനാർബുദം കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാർക്കിടയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ്. 11 ശതമാനം പേർക്കും മലാശയ കാൻസർ കണ്ടെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടുകൾ പ്രകാരം തൈറോയ്ഡ് കാൻസറാണ് മൂന്നാമത്. ആകെ കേസുകളിൽ 6.33 ശതമാനമാണ് തൈറോയ്ഡ് കേസുകളുടെ വ്യാപ്തി.
14 വയസ്സ് വരെയുള്ള കുട്ടികളെ പരിശോധിച്ചപ്പോൾ 46 പുതിയ അർബുദ കേസുകൾ കണ്ടെത്തി. ഇതിൽ 33 ശതമാനം ഖത്തരികളും ബാക്കി വിദേശികളുമാണ്. 63 ശതമാനം പെൺകുട്ടികളും 37 ശതമാനം ആൺകുട്ടികളുമാണ്. കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ലുക്കീമിയയാണ്. ആകെ കേസുകളിൽ 32.16 ശതമാനവും ലുക്കീമിയയാണ്. 13 ശതമാനം തലച്ചോറിനെ ബാധിക്കുന്ന അർബുദവും കണ്ടെത്തിയിട്ടുണ്ട്. സ്തനാർബുദ കേസുകളിൽ 88 ശതമാനവും മലാശയ അർബുദ കേസുകളിൽ 82 ശതമാവും ഭേദമായതായി റിപ്പോർട്ടിൽ പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.