പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്​കാരം

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഖത്തറിൽ കൂടുതൽ പള്ളികൾ തുറക്കുന്നു. ഇത്തവണ ബലിപെരുന്നാൾ നമസ്​കാരവും പ്രാർഥനയും 401 പള്ളികളിലായും ഈദ്ഗാഹുകളിലായും നടക്കും. ഇവയുടെ പട്ടിക ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം പുറത്തുവിട്ടു. പള്ളികളുടെയും ഈദ് ഗാഹുകളുടെയും പേര്, സ്​ഥലം, നമ്പർ എന്നിവയാണ് പട്ടികയിലുള്ളത്.കോവിഡ് –19 നിയന്ത്രണങ്ങൾ നീക്കുന്നതി​​​െൻറ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്​കാരങ്ങൾക്കായി 200 പള്ളികൾ തുറന്നുകൊടുക്കുമെന്നും ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ജുമുഅ പ്രാർഥനക്കുള്ള പള്ളികളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.വെള്ളിയാഴ്ചകളിൽ ആദ്യ ബാങ്കിന് പള്ളികൾ പ്രാർഥനക്കായി തുറക്കും. നമസ്​കാരത്തിന് മുമ്പുള്ള ഖുതുബയുടെ (പ്രഭാഷണം) 30 മിനിറ്റ്​ മുമ്പായിരിക്കും ഇത്. നമസ്​കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികൾ അടക്കുകയും ചെയ്യും. സാമൂഹിക അകലം പാലിച്ച് നടക്കുന്ന പ്രാർഥനയിൽ സ്​ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം അനുവദിക്കുകയില്ല.

വിശ്വാസികൾ കോവിഡ് –19 മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. അതേസമയം, പ്രായമേറിയ വ്യക്തികളും മാറാ രോഗങ്ങളുമുള്ളവർ പ്രാർഥന വീട്ടിൽ നിന്നുതന്നെ നിർവഹിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്​കാരപടം കരുതണം. മുസ്​ഹഫും കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം. അതേസമയം,രാജ്യത്ത്​ പെരുന്നാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കൽ തുടങ്ങിയതോടെ രാജ്യത്തെ പാർക്കുകളും ബീച്ചുകളും തുറന്നുകഴിഞ്ഞു. പെരുന്നാൾ തിരക്കുകളാണ്​ എല്ലായിടത്തും. ദോഹ കോർണിഷും ഇടവേളക്ക്​ ശേഷം തിരക്കിലമരുകയാണ്​. കോവിഡ്​ രോഗത്തിൽ നിന്ന്​ രാജ്യം പൂർണമായി മോചിതമായിട്ടില്ലെന്നും പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്​ച വരുത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും അധികൃതർ ആവർത്തിച്ച്​ വ്യക്​തമാക്കുന്നുണ്ട്​.പെരുന്നാളിനെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകളും കർമ പരിപാടികളും വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.

ആഘോഷം മാത്രമല്ല, 30 രാജ്യങ്ങളിലേക്കായി ബലിമാംസം
ബലപെരുന്നാൾ ആഘോഷിക്കുക മാത്രമല്ല, 30 രാജ്യങ്ങളിലെ അർഹരായ 1.6 മില്യൻ പേർക്ക്​ സഹായമെത്തിക്കാനുള്ള പദ്ധതി കൂടിയാണ്​ ഖത്തർ നടത്തുന്നത്​. ഖത്തർ ചാരിറ്റിയുടെ ഉദ്ഹിയ്യത്ത് കാമ്പയിനിൽ ഈ വർഷം ഖത്തറിന് പുറമേ ഏഷ്യ, ആഫ്രിക്ക, യൂറോപ് ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങളിൽ നിന്നായി 1.6 ദശലക്ഷം പേർ ഗുണഭോക്താക്കളാകും. ഖത്തറിൽ നിന്നുള്ള ഉദാരമതികളുടെ സഹായത്തോടെ 20 ദശലക്ഷം റിയാൽ ചെലവിൽ കാമ്പയി​​െൻറ ഭാഗമായി 42286 ഉരുക്കളെയാണ് ബലിയറുക്കുക. ഖത്തറിന് പുറമേ, അൽബേനിയ, എത്യോപ്യ, ബോസ്​നിയ–ഹെർസോഗോവിന, സെനഗൽ, ഫിലിപ്പൈൻസ്​, ഇന്ത്യ, പാക്കിസ്​ഥാൻ, ബംഗ്ലാദേശ്, ഗാംബിയ, യമൻ, ഘാന, ഫലസ്​തീൻ, കൊസോവോ, ലബനാൻ, നേപ്പാൾ, ഐവറികോസ്​റ്റ്, ഇന്തോനേഷ്യ, നൈജീരിയ, സുഡാൻ, കെനിയ, കിർഗിസ്​ഥാൻ, മാലി, ഛാഡ്, ജോർദാൻ, ബെനിൻ, ബുർകിനാഫാസോ, തുർക്കി, ടോഗോ, തുനീഷ്യ എന്നീ രാജ്യങ്ങളിലും ഖത്തർ ചാരിറ്റി ഉദ്ഹിയ്യ കാമ്പയിൻ നടക്കും. ദരിദ്രരും അഗതികളും കുടിയൊഴിപ്പിക്കപ്പെട്ടവരും അഭയാർഥികൾക്കും പുറമേ ഇത്തവണ കോവിഡ്–19 പ്രതിസന്ധിയിലകപ്പെട്ടവരും ഉദ്ഹിയ്യ കാമ്പയിനി​​െൻറ ഗുണഭോക്താക്കളാകും.

മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ആയിരങ്ങൾക്ക് ഖത്തർ ചാരിറ്റി ഉദ്ഹിയ്യ കാമ്പയിൻ വലിയ ആശ്വാസമാകും. കോവിഡ്–19 കാരണം കടുത്ത പ്രതിസന്ധിയിലകപ്പെട്ടവരും ആഭ്യന്തര–വൈദേശിക ഇടപെടലുകളാൽ കുടിയൊഴിക്കപ്പെട്ടവരും അഭയാർഥികളും കാമ്പയി​​െൻറ ഭാഗമാകും.
ഖത്തറിൽ മാത്രം 20 ലക്ഷം റിയാൽ ചെലവിൽ 4500 ബലി മൃഗങ്ങളെയാണ് വിതരണം ചെയ്യുക. 42615 പേർ ഇതിൽ ഗുണഭോക്താക്കളാകും. ഖത്തർ ചാരിറ്റിക്ക് കീഴിലെ അനാഥ കുടുംബങ്ങൾ, കുറഞ്ഞ വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ്–19 ബാധിതർ എല്ലാവരും പദ്ധതിക്ക് കീഴിൽ വരും.

Tags:    
News Summary - eid-masjid-qatar news-gul fnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.