ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വാണിജ്യ സ്ഥാപനങ്ങളുടെയും ഔട്ട്ലറ്റുകൾ ഉപഭോക്താക്കൾക്കായി ഇലക്േട്രാണിക് പണമിടപാട് സേവനം നൽകണമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഇതിന് അധിക പണം ഈടാക്കരുതെന്നും നിർദേശിച്ചു.

'കുറഞ്ഞ പണം കൂടുതൽ സുരക്ഷ' എന്ന പ്രമേയത്തിൽ ബാങ്ക് കാർഡ്, ബാങ്ക് പേയ്മെൻറ് വാലറ്റ്, ക്യു.ആർ കോഡ് എന്നീ മൂന്ന് രീതികളിൽ ഒരു ഇലക്േട്രാണിക് പണമിടപാട് സേവനമെങ്കിലും രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കായി നൽകണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ബാങ്കിൽ നിന്നും പണം പിൻവലിക്കുക, ബാങ്കിലേക്ക് പണം എത്തിക്കുക തുടങ്ങി നേരിട്ട് പണമിടപാടുകൾ നടത്തുന്നത് സമയ ദൈർഘ്യമുള്ള നടപടികളാണ്.

അതോടൊപ്പം ഇലക്േട്രാണിക് പണമിടപാടുകളിലൂടെ കള്ളനോട്ട് പ്രശ്നങ്ങൾ കുറക്കാനും മോഷണം ഇല്ലാതാക്കാനും സഹായിക്കും. ഇലക്ട്രോണിക് പണമിടപാടുകൾ സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഔട്ട്ലെറ്റുകൾക്കും അയച്ചു കഴിഞ്ഞു. ബാങ്ക് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് അധിക പണം ഈടാക്കരുതെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, ഇലക്േട്രാണിക് പണമിടപാടുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഊർജിതമാക്കി. പേയ്മെൻറ് ആൻഡ് സെറ്റിൽമെൻറ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഗൂഗ്ൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പ്രവർത്തിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പ് നൽകിയത്.

Tags:    
News Summary - E-payment everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.