Posted On
date_range Updated On
date_range ദോഹ മെട്രോ സമയത്തിൽ മാറ്റം; മെട്രോ സർവിസ് രാവിലെ 5.30ന് ആരംഭിക്കും
ദോഹ: റമദാനിൽ ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുടെ സമയത്തിൽ മാറ്റം. ശനി മുതൽ വ്യാഴം വരെ രാവിലെ 5.30നായിരിക്കും സർവിസ് ആരംഭിക്കുന്നത്.
ജനുവരി ഒന്നു മുതൽ അഞ്ചു മണിക്കാണ് മെട്രോ ഓടിത്തുടങ്ങുന്നത്. രാത്രി 1.30 വരെ സർവിസ് തുടരും. വെള്ളിയാഴ്ച നിലവിലത്തേത് പോലെ രാവിലെ 9.30 മുതൽ രാത്രി 1.30 വരെയും ഓടും. ലുസൈൽ ട്രാം ശനി മുതൽ വ്യാഴം വരെ രാവിലെ 5.30 മുതൽ പുലർച്ച രണ്ട് വരെയാണ് സർവിസ്.
വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.30 മുതൽ പുലർച്ച രണ്ട് മണിവരെയും. റമദാനിലെ ആദ്യ ദിവസം മുതൽ പുതിയ സമയക്രമം നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.