ദോഹ: പരവതാനി വിരിച്ചപോലെ പച്ചപ്പും ചെറു ജലാശയങ്ങളുമായി കാഴ്ചക്കാരുടെ മനംകവരുന്ന കതാറ കുന്നുകളിലെ പുൽത്തകിടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന് ഓർമിപ്പിച്ച് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ. നടക്കാനും വ്യായാമം ചെയ്യാനും ഒഴിവുസമയം ചെലവഴിക്കാനുമുള്ള ഇടമായ കതാറ കുന്നിലെ പച്ചപ്പിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുകയില്ലെന്ന് അധികൃതർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു.
കതാറ സാംസ്കാരിക കേന്ദ്രത്തിന്റെ വടക്കും തെക്കുമായി സ്ഥിതി ചെയ്യുന്ന ആകർഷക കേന്ദ്രങ്ങളാണ് കതാറ ഹിൽസ്. കുന്നുകളിലെ സമൃദ്ധമായ ഭൂപ്രകൃതിയും ജലാശയങ്ങളും അരുവികളും നടപ്പാതകളും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സ്വദേശികളും പ്രവാസികളും സന്ദർശകരുമെല്ലാം ഒഴിവുസമയം ചെലവഴിക്കാൻ എത്തുന്ന പ്രധാന കേന്ദ്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.