ദോഹ: പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി കല്ലിവളപ്പിൽ ഉമ്മർകുട്ടി മാസ്റ്റർ (96) നാട്ടിൽ നിര്യാതനായി. ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൽസലാമിന്റെ പിതാവാണ്. പഴയ ലക്കിടി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ആമിന. മറ്റുമക്കൾ: ഫാത്തിമ, ഹുസൈൻ (ഖത്തർ), ബഷീർ, താഹിറ, ഹബീബ.
ദോഹയിലെ മുൻകാല സാമൂഹിക പ്രവർത്തകൻ പരേതനായ ഹാജിക്കയുടെ ശിഷ്യനാണ് അബ്ദുൽസലാം. വർഷങ്ങളായി ഖത്തറിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുൻപന്തിയിൽ അബ്ദുൽസലാമുണ്ട്. കോവിഡ് പ്രതിസന്ധിയിലടക്കം നിരവധി മൃതദേഹങ്ങളാണ് അബ്ദുൽസലാമിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് അയച്ചത്.
സ്വന്തം പിതാവിനെ അവസാനമായി നാട്ടിലെത്തി കാണാനുള്ള സലാമിന്‍റെ ആഗ്രഹം കോവിഡ് സാഹചര്യത്തിലുള്ള വിമാനവിലക്കിൽ നടന്നില്ല.
നിരവധി ശിഷ്യരുള്ള ഉമ്മർകുട്ടി മാസ്റ്റർ നാട്ടിൽ പൊതുമേഖലയിൽ സജീവമായിരുന്നു. വെള്ളിയാഴ്ച രാവിലെ പഴയ ലക്കിടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.