ദോഹ: ഹൃദയസംബന്ധമായ രോഗങ്ങളാൽ ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ് കോടത്തൂർ എള്ളുപ്പറമ്പിൽ വലിയകത്ത് മൊയ്തു (70) ആണ് മരിച്ചത്. 45വർഷത്തോളമായി ഖത്തർ പ്രവാസിയാണ്. ദോഹയിലെ പ്രമുഖ ഓഡിറ്റിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഹമദ് ആശുപത്രി, വഖ്റ ആശുപത്രി എന്നിവിടങ്ങളിൽ ചികിൽസയിലായിരുന്നു. ഭാര്യ: ലൈല. മക്കൾ: ലാമിന (വെളിയങ്കോട് പഞ്ചായത്ത് കൃഷി ഓഫിസർ), ലിതു (മംഗലാപുരം കനറാ ബാങ്ക് അസി. മാനേജർ), കലാം (മറൈൻ എൻജിനീയർ). മരുമക്കൾ: ഷിഹാബ് (ഹോംേങ്കാംഗ്), ലിയാഖത്ത് (ആലുവ). മൃതദേഹം ഖത്തറിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.