ദോഹ: സൂഖിലെ ഈത്തപ്പഴ കുരുവിെൻറ പാനീയം ശ്രദ്ധയാകർഷിക്കുന്നു. സൂഖ് വാഖിഫിൽ നടക്കുന്ന ഈത്തപ്പഴ മേളയിലൊരുക്കിയ സ്റ്റാളിലാണ് കഫീൻ ഇല്ലാത്ത കാപ്പി പാനീയം കുടിക്കാനുള്ള അവസരമൊരുക്കിയത്.
ഖത്തരി യുവസംരംഭകനായ ബയാൻ ശുക്രിയുടെ സ്റ്റാളിലാണ് ഈത്തപ്പഴ കുരുവിൽ നിന്ന് പാനീയം നിർമ്മിക്കുന്നത്. കഫീൻ ഇല്ലാത്ത കോഫി കുടിക്കണമെന്നുള്ളവർക്ക് ഇവിടെ സന്ദർശിക്കാം.
ഈത്തപ്പഴ കുരുവിന് പുറമേ, ഏലം, അറബ് സുഗന്ധ വ്യഞ്ജനങ്ങൾ, കുങ്കുമം എന്നിവയാണ് പാനീയത്തിലെ ചേരുവകൾ. തംർ ഡേറ്റ്സ് സീഡ്്സ് കോഫീ എന്ന പേരിലറിയപ്പെടുന്ന പാനിയം കൂടിക്കുന്നതിനായി മാത്രം ഈത്തപ്പഴമേള സന്ദർശിക്കുന്നവരുണ്ടെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ആരോഗ്യകരവും രുചികരവുമായ പാനീയമാണിതെന്നും ബയാൻ ശുക്രി പറയുന്നു. ഈത്തപ്പഴ കുരുക്കളാണ് പാനീയത്തിലെ പ്രധാന ചേരുവ. സാധാരണയായി പഴം കഴിച്ചതിന് ശേഷം നാം വലിച്ചെറിയുന്ന ഈത്തപ്പഴ കുരുവിെൻറ ഗുണങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്താൻ ഇത് വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈത്തപ്പഴ കുരുവിന് ഖത്തറിൽ വലിയ വ്യാപാര സാധ്യതകളാണെന്ന് ബിസിനസ് ബിരുദധാരിയായ ശുക്രി വ്യക്തമാക്കുന്നു. ഈത്തപ്പഴ കുരുവിൽ നിന്നുണ്ടാക്കുന്ന പാനീയത്തിന് വലിയ ആവശ്യക്കാരാണെന്നും ദിവസേന 40 മുതൽ 50 കിലോഗ്രാം വരെ വിറ്റഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.