സഫാരി ഗ്രൂപ്പ്​ ഡയറക്​ടറും ഗ്രൂപ്പ്​ ​കോർഡിനേറ്റുമായ ഷഹീൻ ബക്കർ, ന്യൂ ഇയർ സെൻറർ ഓപറേഷൻ മാ​നേജർ റിസ റസ്​തി, ബി.ഡി.എം അനിൽ എന്നിവർ ചേർന്ന്​ സൈക്കിള്‍ കാര്‍ണിവല്‍ ഉദ്​ഘാടനം ചെയ്യുന്നു

സൈക്കിളുകളുടെ വിസ്​മയലോകവുമായി സൈക്കിള്‍ കാര്‍ണിവല്‍

ദോഹ: ലോകോത്തര ബ്രാൻറുകളുടെ വിവിധതരം സൈക്കിളുകൾ ഒരുകുടക്കീഴിൽ ഒരുക്കി സൈക്കിള്‍ കാര്‍ണിവല്‍ ആൻറ്​ ടോയിസ് പ്രമോഷൻ. ദോഹയിലെ സഫാരി ഹൈപ്പർമാർക്കറ്റുകളിലാണ്​ പ്രമോഷൻ. സൈക്കിൾ വിൽപനരംഗത്തെ പ്രശസ്​ത കമ്പനിയായ ന്യൂ ഇയർ സെൻറർ ആണ്​ പ്രമോഷൻ ഒരുക്കിയിരിക്കുന്നത്​.

ബി.എസ്​.എ, ഹെർക്കുലിസ്​, റോഡിയോ, ആക്ഷൻ, ഫിലിപ്​സ്​ എന്നീ അഞ്ച്​ ബ്രാൻറുകളുടെ വിവിധ ഇനം സൈക്കിളുകളാണ്​ ഉപഭോക്​താക്കളെ കാത്തിരിക്കുന്നത്​. സഫാരിയുടെ ഏത്​ ​ഔട്ട്​ലെറ്റുകളിൽ നിന്നും സൈക്കിളുകൾ 100 റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയ്യു േമ്പാള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 2 ഗ്രാമിൻെറ 22 കാരറ്റ് ഗോള്‍‍ഡ് കോയിനുകള്‍ വീതം 50 ഭാഗ്യശാലികള്‍ക്ക്​ ലഭിക്കാനുള്ള അവസരമുണ്ട്​. ഓഫർ ഡിസംബർ 31നാണ്​ അവസാനിക്കുക.

ഖത്തറിൽ 42 വർഷമായി പ്രവർത്തിക്കുന്ന സ്​ഥാപനമാണ്​ ന്യൂ ഇയർ സെൻറർ. ദോഹയിൽ ഇന്ത്യൻ ​ൈസക്കിളുകൾ ആദ്യമായി അവതരിപ്പിച്ചതും ന്യൂ ഇയർ സെൻററാണ്​. കിഡ്സ് സൈക്കിളുകള്‍, ട്രൈ സൈക്കിളുകള്‍, റൈഡ് ഓണ്‍ ബൈക്കുകള്‍, റൈഡ് ഓണ്‍ കാറുകള്‍ തുടങ്ങിയവയും ഹെല്‍മെറ്റുകള്‍ മറ്റു സേഫ്റ്റി ഗിയറുകളും ആക്സസറീസുകളും ലഭ്യമാണ്​.

പ്രമോഷൻ ഉദ്​ഘാടന ചടങ്ങിൽ സഫാരി ഗ്രൂപ്പ്​ ഡയറക്​ടറും ഗ്രൂപ്പ്​ ​കോർഡിനേറ്റുമായ ഷഹീൻ ബക്കർ, ന്യൂ ഇയർ സെൻറർ ഓപറേഷൻ മാ​നേജർ റിസ റസ്​തി, ബി.ഡി.എം അനിൽ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - cycle carnival at qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.