ഫൈസർ കമ്പനിയുടെ ആസ്ഥാനം
ദോഹ: കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നൽകുന്നതുമായി ബന്ധപ്പെട്ട ഫൈസർ കമ്പനിയുടെ പുതിയ പരീക്ഷണങ്ങൾക്ക് കാതോർക്കുകയാണ് ഖത്തറും. കോവിഡിനെതിരെയുള്ള വാക്സിനേഷൻ മേഖലയുമായി ബന്ധെപ്പട്ട് മറ്റൊരു ചുവടുവെപ്പ് കൂടിയാണ് വരാൻ പോകുന്നത്. ആറുമാസം മുതല്‍ 11 വയസ്സു വരെയുള്ള ആരോഗ്യ പ്രയാസങ്ങളില്ലാത്ത കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നൽകുന്നതിനുളള പരീക്ഷണത്തിെൻറ ഭാഗമായി ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായി ഫൈസര്‍ ബയോൻടെക് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. 16നും അതിന് മുകളിലും പ്രായമുള്ളവർക്കാണ് ഫൈസർ വാക്സിൻ നൽകുന്നത്. 18നും അതിനുമുകളിലും പ്രായമുള്ളവർക്കാണ് മൊഡേണ നൽകുന്നത്. ആദ്യമായി ഫൈസർ വാക്സിനാണ് രാജ്യത്ത് നൽകാൻ തുടങ്ങിയത്. ആറുമാസം മുതല്‍ 11 വയസ്സു വരെയുള്ളവർക്ക് കൂടി വാക്സിൻ നൽകാൻ തുടങ്ങുന്നതോടെ രാജ്യത്തിെൻറ വാക്സിനേഷൻ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാവുക. ചെറിയ കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നതിനും വ്യാപനം നിയന്ത്രിക്കുന്നതിനും ഫെഡറല്‍ റഗുലേറ്ററി ക്ലിയറന്‍സ് നേടുന്നതിനുള്ള നിര്‍ണായക ഘട്ടമാണിത്.
ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോൻടെക്കിെൻറ പങ്കാളിത്തത്തോടെയാണ് ൈഫസറിെൻറ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ന്യൂയോര്‍ക് ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍. ആദ്യഘട്ടത്തില്‍ 144 കുട്ടികളിലാണ് പരീക്ഷണം. മൂന്ന് പ്രായവിഭാഗങ്ങളിലായാണ് ആദ്യഘട്ട പരീക്ഷണം. ആറു മാസത്തിനും രണ്ട് വയസ്സിനുമിടയില്‍, രണ്ടിനും അഞ്ചിനുമിടയിലെ പ്രായക്കാര്‍, അഞ്ചിന് മുകളില്‍ 11 വയസ്സു വരെയുള്ളവര്‍ എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. കുട്ടികളില്‍ 10 മൈക്രോ ഗ്രാം ഡോസ് മുതലാണ് നൽകിത്തുടങ്ങുക. ക്രമേണ ഉയര്‍ന്ന അളവിലേക്ക് മാറും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മൂന്ന് മൈക്രോഗ്രാം മുതല്‍ ഡോസ് സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. മുതിര്‍ന്നവര്‍ക്ക് ഒരു ഡോസിന് 30 മൈക്രോഗ്രാം അടങ്ങിയ രണ്ടു ഷോട്ടുകളാണ് വേണ്ടത്. പരീക്ഷണത്തിെൻറ അടുത്ത ഘട്ടത്തില്‍ തെരഞ്ഞെടുത്ത ഡോസ് ലെവലിെൻറ സുരക്ഷയും ഫലപ്രാപ്തിയും ഗവേഷകര്‍ വിലയിരുത്തും. ആറുമാസത്തെ നിരീക്ഷണത്തിനും തുടർനടപടികൾക്കും ശേഷം പ്ലേസിബോ (മരുന്നെന്ന രീതിയില്‍ നൽകുന്ന മരുന്നല്ലാത്ത വസ്തു) ലഭിച്ച കുട്ടികള്‍ക്ക് വാക്സിന് സ്വീകരിക്കാനുള്ള അവസരമുണ്ടാകുമെന്നും ഫൈസർ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനാറ് വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് നൽകാന് ഇതിനകം യു.എസില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വ്യത്യസ്തമായതിനാല്‍ ക്ലിനിക്കല്‍ പരിശോധനകള്‍ തുടരുകയാണ്. കോവിഡ് വ്യാപനം അവസാനിപ്പിക്കാന്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നൽകേണ്ടത് നിര്‍ണായകമാണെന്നാണ് പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും പകര്‍ച്ചവ്യാധി വിദഗ്ധരും പറയുന്നത്. യു.എസ് സര്‍ക്കാറിെൻറ കണക്കുകള്‍ പ്രകാരം യു.എസില്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനമാണ് കുട്ടികള്‍. ഇതില്‍ 12നും 15നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിന് ട്രയല്‍ പൂര്‍ണമായും നിര്‍വഹിച്ചു. പ്രസ്തുത പരീക്ഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഡേണ വാക്സിനാകട്ടെ 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ പരീക്ഷണം തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്. മോഡേണ ഡിസംബറില്‍ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. സിംഗിള്‍ ഷോട്ട് വാക്സിന് നവജാത ശിശുക്കളില്‍ ഉള്‍പ്പെടെ പരീക്ഷിക്കാന്‍ ജോണ്സണ് ആൻഡ് ജോണ്സണ് പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. 16നും അതിന് മുകളിലും പ്രായമുള്ളവർക്കാണ് ഫൈസർ നൽകുന്നത്. മൊഡേണ 18നും അതിനുമുകളിലും പ്രായമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്. രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.