ആൻറിജന്‍ പരിശോധനക്കുള്ള കിറ്റുകള്‍ സ്കൂളുകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷെൻറയും പ്രൈമറി ഹെൽത്ത് കോർപറേഷെൻറയും
നേതൃത്വത്തിൽ നടന്ന ക്ലാസ്
ദോഹ: രാജ്യത്തെ അധ്യാപകർക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമൊരുങ്ങി. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇത്തരത്തിൽ ആൻറിജന്‍ പരിശോധന നടത്താനുള്ള സംവിധാനം ഹമദ് മെഡിക്കല്‍ കോര്പറേഷന് ആരംഭിച്ചതായി എച്ച്.എം.സി ലബോറട്ടറി മെഡിസിന് പാത്തോളജി വകുപ്പ് അറിയിച്ചു.
കോവിഡ് വാക്സിന് ഡോസുകള്‍ ഇനിയും ലഭിക്കാത്ത അധ്യാപകര്‍ക്കായാണ് ഇതെന്ന് വകുപ്പ് ചെയര്മാന് എനാസ് അല്‍ കുവാരി പറഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ സൗകര്യങ്ങള്‍ ഉപയോഗപ്പെുടത്തി ഇത്തരക്കാർക്ക് ആൻറിജന്‍ പരിശോധനക്കുള്ള കിറ്റുകള്‍ വരും ദിവസങ്ങളിൽ സ്കൂളുകളില്‍ സാധാരണമാക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും പുതിയ രീതി സ്വീകരിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമായ സ്കൂൾ അന്തരീക്ഷം ഉണ്ടാക്കും. കോവിഡ് ആൻറിജന്‍ പരിശോധനക്കായി മൂക്കില്‍നിന്ന് സ്രവം എടുക്കും. 10 മുതല്‍ 15 മിനിറ്റിനകം പരിശോധന ഫലം ലഭ്യമാകും. കോവിഡ് അണുബാധയുടെ ആദ്യ ആഴ്ചയില്‍തന്നെ കേസുകള്‍ കണ്ടെത്തുന്നതില്‍ ഈ ടെസ്റ്റ് കിറ്റിന് 97 ശതമാനം കൃത്യത കൈവരിക്കാന്‍ കഴിയുന്നുണ്ട്. പനി, ചുമ പോലുള്ള അണുബാധ ലക്ഷണങ്ങള്‍ കാണിക്കുന്ന കേസുകള്‍ക്കാണ് ഇത്തരം പരിശോധന ഉപയോഗപ്പെടുത്തുന്നത്. കൃത്യതക്കും വേഗത്തിനും പുറമേ ആർ.ടി. പി.സി.ആര് ടെസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ദ്രുതപരിശോധനയില്‍ മൂക്കില്‍ നിന്നും സാമ്പ്ള്‍ എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്. ഹമദ് ജനറല്‍ ആശുപത്രി, വനിത ആശുപത്രി, അല്‍ ഖോര്‍ ആശുപത്രി, അല്‍ വക്റ ആശുപത്രി, കുട്ടികളുടെ അത്യാഹിത വിഭാഗങ്ങളില്‍ നിലവില്‍ ദ്രുതപരിശോധന ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ശരിയായ ക്ലിനിക്കുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുകയാണ് അവിടെയുള്ള പരിശോധനകള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 21 മുതൽ രാജ്യത്ത് എല്ലാ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കിയിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെയ്താൽ അക്കാലയളിൽ ശമ്പളം ലഭിക്കില്ല. ഉന്നതവിദ്യാഭ്യാസമന്ത്രാലയമാണ് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയത്. വാക്സിൻ മുൻഗണനപ്പട്ടികയിൽ നേരത്തേതന്നെ അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെട്ടിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരും. ഇതു രണ്ടും പാലിക്കാത്തവർക്ക് സ്കൂളിൽ ജോലിക്കെത്താൻ കഴിയില്ല. സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപിലെ ബാർകോഡിന് ചുറ്റും സ്വർണവർണം ഉണ്ടായിരിക്കണം. വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസിേല ഈ വർണം തെളിയുകയുള്ളൂ. അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതായുള്ള കാർഡ് കാണിക്കണം. ഇത് രണ്ടും കഴിയാത്തവർ ആഴ്ചയിൽ കോവിഡ് പരിശോധനക്ക് വിധേയരാവുകയും അതിെൻറ സർട്ടിഫിക്കറ്റ് കാണിക്കുകയുമാണ് വേണ്ടത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും ഒഴിവാക്കാൻ പറ്റാത്ത കാരണമില്ലാഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ കൂടുതൽ കർശനനടപടി ഉണ്ടാവും. ഇത്തരക്കാർക്ക് പിന്നീട് കോവിഡ് ബാധയുണ്ടായാലോ കോവിഡ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായാലോ ക്വാറൻറീനിൽ പോകേണ്ടി വരും. ഈ ക്വാറൻറീൻ കാലയളവിൽ ശമ്പളം ലഭിക്കില്ല. ശമ്പളമില്ലാത്ത കാലമായാണ് ക്വാറൻറീനിൽ കഴിയുന്ന ദിവസങ്ങളെ കണക്കാക്കുക. പല അധ്യാപകർക്കും ഇതുവരെ അനിവാര്യമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം അധ്യാപകർക്ക് പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ പുതിയ ക്രമീകരണം ഏറെ ഉപകാരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ വിദ്യാലയങ്ങളില്‍ നിലവിൽ 30 ശതമാനം വിദ്യാർഥികൾ മാത്രമേ ഹാജരാകുന്നുള്ളൂ. പുതിയകോവിഡ് സാഹചര്യത്തിലാണ് ഹാജർ നില 30 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നത്. നേരത്തേ ഇത് 50 ശതമാനമായിരുന്നു. ഓൺലൈൻ, നേരിട്ട് ക്ലാസ് റൂമുകളിൽ എത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് പാഠ്യരീതിയാണ് സ്കൂളുകളിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.