കോവിഡ്:​ ഖത്തറിൽ ഒരാൾ കൂടി മരിച്ചു; ആകെ മരണം മൂന്നായി

ദോഹ: ഖത്തറിൽ കോവിഡ്​ രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. വ്യാഴാഴ്​ച 114 പേർക്കുകൂടി രോ ഗം സ്​ഥിരീകരിച്ചിട്ടുണ്ട്​, ഒരാൾ രോഗമുക്​തി നേടി. ആകെ രോഗികൾ 877 ആണ്​. ഇതുവരെ 72 പേർ രോഗമുക്​തി നേടിയിട്ടുണ്ട്​.

മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിൽതിരിച്ചെത്തിയവരോ മുമ്പ്​ രോഗം സ്​ഥിരീകരിച്ചവരുമായി ബന്ധമുള്ളവരോ ആണ്​ പുതുതായി രോഗം ബാധിച്ചവർ. വ്യാഴാഴ്​ച മാത്രം 1435 പേർക്കാണ്​ പരിശോധന നടത്തിയത്​. 85വയസുകാരനാണ്​ ഇന്നലെ മരിച്ചത്​. ഇദ്ദേഹത്തിന്​ ന്യുമോണിയയും ബാധിച്ചിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - Covid qutar update-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.