Posted On
date_range Updated On
date_range സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം
ദോഹ: സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും പ്രഗത്ഭനായ പാർലമെന്റേറിയനുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ നാഷനല്‍ കമ്മിറ്റി (വഹാബ് പക്ഷം) അനുശോചിച്ചു. കമ്യൂണിസ്റ്റ് അല്ലാത്തവർക്കും കമ്യൂണിസ്റ്റുകളോട് ബഹുമാനാദരവുകളുണ്ടാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ നേതാവിന്റെ വേർപാട് മതനിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ് -അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് പി.പി. സുബൈർ, ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി ട്രഷറർ മജീദ് ചിത്താരി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.