ദോഹ: കമ്പ്യൂട്ടറിന്‍്റെ പരിണാമകഥയുമായി കത്താറ കള്‍ച്ചറല്‍ വില്ളേജില്‍ പുതിയ പ്രദര്‍ശനം ആരംഭിച്ചു. അബ്ദുറഹ്മാന്‍ അല്‍ സനൈദിയുടെ ശേഖരങ്ങളുടെ പ്രദര്‍ശനം കത്താറയിലെ പ്രവര്‍ത്തന കാര്യ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹ്മദ് അല്‍ സയ്യദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രീയവും സാംസ്കാരികവുമായ കൗതുകം വളര്‍ത്തുക, അഞിവ് ശേഖരിക്കുന്നതില്‍ താല്‍പര്യമുള്ളവര്‍ക്ക് പരമാവധി പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കത്താറയുടെ പുതിയ സംരംഭത്തിനു പിന്നില്‍. രാജ്യത്ത് ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉണ്ടായ സാങ്കേതികതയുടെ അപ്രതീക്ഷിതവും വിപുലവുമായ വികസനത്തിന്‍്റെ ചരിത്രം അറിയാന്‍, ഇത്തരം പ്രദര്‍ശനങ്ങള്‍ ആവശ്യമാണെന്ന് ഉദ്ഘാടകന്‍ സയ്യദ് പറഞ്ഞു. കമ്പ്യൂട്ടറിന്‍െറയും അതിന്‍്റെ സാമഗ്രികളുടെയും പരിണാമങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനത്തില്‍, ഇന്ന് ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന കമ്പ്യൂട്ടറിന്‍െറ, തുടക്കത്തിലെ രൂപങ്ങളെ പ്രതിനിധീകരിക്കുന്ന മോഡലുകളും ഉള്‍പ്പെടുന്നു. 30-40 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ളവയും ഇക്കൂട്ടത്തിലുണ്ട്.
ചെറിയ പ്രായം മുതല്‍ തന്നെ ഡിവൈസുകള്‍ ശേഖരിക്കുന്നത് തന്‍െറ ഹോബിയായിരുന്നു.ആദ്യം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ശേഖരിച്ചു തുടങ്ങിയത്. പിന്നീട് വിദേശങ്ങളില്‍ നിന്നും ശേഖരിക്കാന്‍ തുടങ്ങി- തന്‍െറ ശേഖരങ്ങളെക്കുറിച്ച് അബ്ദുറഹ്മാന്‍ അല്‍ സനൈദി പറയുന്നു.
കത്താറയിലെ 19ാം നമ്പര്‍ ബില്‍ഡിംഗിലെ രണ്ടാമത്തെ ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ജനുവരി 25 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.