Posted On
date_range Updated On
date_range കോവിഡ്: 83 രോഗികൾ; 77 രോഗമുക്തി
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 77 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 896. ഇന്നലെ 21196 പേർ പരിശോധനക്ക് വിധേയരായി. രാജ്യത്ത് ആകെ 2767056 പേർക്ക് പരിശോധന നടത്തി.
നിലവിൽ 48 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 11 പേരുമുണ്ട്. ചൊവ്വാഴ്ച 2971 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 47.96 ലക്ഷം ഡോസ് വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.