ഫെസ്റ്റിവൽ സിറ്റിയിലെ തീം പാർക്ക്
ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ തീം പാർക്കുകൾ പ്രവർത്തനം പുനരാരംഭിച്ചെന്ന് ഫെസ്റ്റിവൽ സിറ്റി അധികൃതർ അറിയിച്ചു. കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ തീം പാർക്കുകൾക്കും വിനോദ പരിപാടികൾക്കും പ്രവർത്തനം പുനരാരംഭിക്കാൻ ഖത്തർ ഗവൺമെൻറ് അനുമതി നൽകിയ സാഹചര്യത്തിലാണ് നടപടി.
ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ആങ്ഗ്രി ബേഡ്സ് വേൾഡ്, വിർച്വോസിറ്റി, സ്നോ ഡ്യൂൺസ് എന്നീ തീം പാർക്കുകളാണ് പുനരാരംഭിച്ചത്. സർക്കാർ നിർദേശങ്ങൾ പ്രകാരം 50 ശതമാനം ശേഷിയിലാണ് പ്രവർത്തനം അനുവദിച്ചിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് തീം പാർക്കുകൾ പ്രവർത്തനം പുനരാരംഭിക്കുക. ജനുവരി നാലു മുതൽ പാർക്കുകളിലെ ഔട്ട്ഡോർ പ്ലേ ഗ്രൗണ്ടുകളും കുട്ടികളുടെ ഔട്ട്ഡോർ ഗെയിമുകളുമാണ് അനുവദിച്ചിരുന്നത്. തിങ്കളാഴ്ച തുടങ്ങിയ രണ്ടാം ഘട്ടത്തിൽ ഇലക്േട്രാണിക് ഗെയിമുകളും ട്രാംപോളിനുകളുമാണ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത്. ജനുവരി 24 മുതൽ പാർക്കുകൾ പൂർണമായും പ്രവർത്തിക്കാം.
ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒന്നു മുതൽ രാത്രി 10 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 12 വരെയും ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയുമാണ് പാർക്കുകളുടെ പ്രവർത്തന സമയം. ഫെസ്റ്റിവൽ സിറ്റിയിലെ പ്ലേ, എജുടൈൻമെൻറ് കേന്ദ്രങ്ങളും കബൂഡിൽ, സ്പാർക്ക് സെൻസ് ആൻഡ് പ്ലേയും കടുത്ത കോവിഡ് നിയന്ത്രണത്തോടെ പ്രവർത്തനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.