കുട്ടികള്‍ക്കും കൊടുക്കൂ ഒരു തുക; അവരും  സമ്പാദ്യശീലമുള്ളവരാകട്ടെ

ദോഹ: കുട്ടികളില്‍ ഭാവിയിലേക്കുള്ള കരുതിവെക്കല്‍ ശീലം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം. 
സമ്പാദ്യശീലം വളര്‍ത്തിയാല്‍ അത് ഭാവിയില്‍ അവര്‍ക്ക് ഗുണകരമാകുമെന്നുള്ള യാഥാര്‍ഥ്യം കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കണം. ഇതിനായി  മന്ത്രാലയം രക്ഷകര്‍ത്താക്കളുടെ ശ്രദ്ധയിലേക്കായി ചില നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് പതിവായി പോക്കറ്റ് മണി നല്‍കുകയാണ് അതില്‍ പ്രധാനം. എന്നാല്‍ ഈ പണം അവര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അത്തരത്തില്‍ പഠിപ്പിക്കുകയും വേണം. 
കുട്ടികളെ കൊണ്ട് പണം വിനിമയം ചെയ്യിപ്പിക്കുകയും നല്ല രീതിയില്‍ ഉപയോഗിക്കാനും അതില്‍ നിന്ന് സമ്പാദ്യശീലം വളര്‍ത്തുകയും ചെയ്യുന്നത് അവരുടെ നാളെകള്‍ക്ക് നല്ലതായി മാറും. കൊച്ചുപ്പെട്ടിക്കുള്ളില്‍ പണം നിക്ഷേപിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന്  മന്ത്രാലയം രക്ഷകര്‍ത്താക്കളോട് ഉണര്‍ത്തി. മാസം തോറും ഈ തുക തിട്ടപ്പെടുത്താനും അതില്‍ നിന്ന് ഒരു ഭാഗം കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനും പരിശീലിപ്പിക്കണം. മന്ത്രാലയം വ്യക്തമാക്കുന്നു.

Tags:    
News Summary - child savings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.