പള്ളിക്കകത്ത്​ പ്രത്യേക കസേര ഉണ്ടെന്ന്​ ​പറഞ്ഞ്​ പ്രചരിക്കുന്ന വിഡിയോയിൽനിന്ന്

പള്ളിക്കുള്ളിൽ കസേര, സമൂഹമാധ്യമപ്രചാരണം തെറ്റ്​

ദോഹ: രാജ്യത്തെ പ്രധാനപ്പെട്ട പള്ളിയായ ഇമാം മുഹമ്മദ്​ ബിൻ അബ്​ദുൽവഹാബ്​ മോസ്കിൽ (​ഗ്രാൻഡ്​​മസ്​ജിദ്​) തറയിൽ പതിച്ചു​വെക്കാൻ കഴിയുന്ന രൂപത്തിലുള്ള പ്രത്യേക കസേര സ്​ഥാപിച്ചിട്ടുണ്ട്​ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന പ്രചാരണം തെറ്റാണെന്ന്​ ഔഖാഫ്​ ഇസ്​ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു. നമസ്​കരിക്കാനെത്തുന്നവർക്ക്​ ചാരിയിരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക കസേര മടക്കി വെക്കുന്നതോടെ തറയോട്​ ചേർന്നിരിക്കുന്ന രൂപത്തിലാണെന്നും അവി​െട കസേര ഉണ്ടോ എന്ന്​ തിരിച്ചറിയാൻ കഴിയില്ലെന്നുമുള്ള തരത്തിലാണ്​ വിഡിയോയിൽ ഉള്ളത്​. കസേരയുടെ ഫോ​ട്ടോയും ഒപ്പമുണ്ട്​.

നമസ്​കരിക്കാനെത്തുന്നവർക്ക്​ മൊ​ൈബൽ, പഴ്​സ്​ അടക്കമുള്ളവ വെക്കാനും ഇതിൽ സൗകര്യമു​െണ്ടന്നും വിഡിയോയിൽ ഉണ്ട്​. എന്നാൽ, ഇത്തരത്തിലുള്ള ഒരു കസേര പള്ളിയിൽ ഇല്ലെന്നും വിഡിയോയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ഔഖാഫ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.