ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെൻറ​റി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗം അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഹൃ​​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ന്​ തു​ട​ക്കം​

ദോ​ഹ: അ​ൽ വ​ക്​​റ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം വ്യാ​ഴാ​ഴ്ച ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​വ​ക്​​റ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​ദ്യ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​മാ​ണി​ത്. ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ മേ​ധാ​വി​യാ​യി ഡോ. ​പ്രി​യ സ​ര​സ്വ​തി വേ​ലാ​യു​ധ​ൻ ചു​മ​ത​ല​യേ​റ്റു. ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ പ്ര​മു​ഖ വ്യ​ക്​​തി​ക​ളും പ​​ങ്കെ​ടു​ത്തു.

ഡോ. ​പ്രി​യ സ​ര​സ്വ​തി വേ​ലാ​യു​ധ​ൻ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കേ​ര​ള​ത്തി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം സ്​​പെ​ഷ​ലി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൃ​ദ്രോ​ഗ ചി​കി​ത്സ​യും രോ​ഗ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രി​ശോ​ധ​ന പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. ഇ.​സി.​ജി, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, ഫാ​സ്റ്റി​ങ്​ ബ്ല​ഡ്​ ഷു​ഗ​ർ (എ​ഫ്.​ബി.​എ​സ്), ലി​വ​ർ ഫ​ങ്​​ഷ​ൻ ടെ​സ്റ്റ്​ (എ​ൽ.​എ​ഫ്.​ടി), വൃ​ക്ക പ​രി​ശോ​ധ​ന (ആ​ർ.​എ​ഫ്.​ടി), സി.​ബി.​സി, എ​ക്കോ കാ​ർ​ഡി​യോ​ഗ്രാം, കാ​ർ​ഡി​യോ​ള​ജി ക​ൺ​സ​ൽ​ട്ടേ​ഷ​ൻ എ​ന്നി​വ​യ​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1250 റി​യാ​ലി​ന്​ പൂ​ർ​ത്തി​യാ​ക്കാം.

മേ​യ്​ 25 മു​ത​ൽ ജൂ​ൺ 30 വ​രെ​യാ​ണ്​ ഉ​ദ്​​ഘാ​ട​ന പാ​ക്കേ​ജ്.

News Summary - Cardiology Department at the Asian Medical Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.