വാഹനങ്ങളിൽ മോഷണം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായ ഏഷ്യൻ വംശജൻ

ദോഹ: വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഏഷ്യൻ വംശജനായ യുവാവ് അറസ്റ്റിൽ. രാജ്യത്തി‍െൻറ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട കാറുകൾ ഉൾപ്പെടയുള്ള വാഹനങ്ങളുടെ ഉള്ളിൽനിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തിയ ആളെയാണ് ആഭ്യന്തര മന്ത്രാലയത്തി‍െൻറ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റു ചെയ്തത്. വാഹനങ്ങളിൽനിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി പരാതികള്‍ ലഭിച്ചതോടെ പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്തിയ സംഘം അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇയാളിൽനിന്നും മോഷണ വസ്തുക്കളും കണ്ടെത്തി.

ശരിയായരീതിയിൽ ഡോറുകൾ ലോക്ക് ചെയ്യാത്ത കാറുകളിൽ മോഷണം നടത്തുന്നതാണ് രീതിയെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. പാർക്ക് ചെയ്തിടുന്ന കാറുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പുറമെനിന്ന് കാണുന്ന നിലയില്‍ സൂക്ഷിക്കരുതെന്നും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യരുതെന്നും നിർദേശിച്ചു. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ 999 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Car theft; Asian national arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.