ബ്രൊക്കോളി റസ്റ്റാറന്റ് ബിന്‍ ഉംറാനില് അലി മുഹമ്മദ് അല്‍സാദ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: രുചിവൈവിധ്യങ്ങളുമായി ബ്രൊക്കോളി റസ്റ്റാറന്റ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ബിന്‍ ഉംറാനില് വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് റസ്റ്റാറന്റ് പ്രവര്‍ത്തിക്കുന്നത്. ചെയര്മാന് അലി മുഹമ്മദ് അല്‍സാദ റസ്റ്റാറന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ് വൈവിധ്യങ്ങളുമായാണ് ബ്രൊക്കോളി ഭക്ഷണപ്രേമികളെ സല്‍ക്കരിക്കുന്നത്.
ബാര്‍ബിക്യു, ഷവര്‍മ, കബാബ് തുടങ്ങിയ അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം തലശ്ശേരി ദം ബിരിയാണിയും രുചിക്കാം. ബ്രൊക്കോളി സ്പെഷല്‍ ദോശയും നാടന്‍ സ്നാക്സുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ വിശാലമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്രൊക്കോളിയുടെ കൂടുതല്‍ ശാഖകള്‍ ഖത്തറില്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
മാനേജിങ് ഡയറക്ടര്‍ അസ്ഹര്‍ അലി, മാനേജിങ് പാര്‍ട്ണര്‍മാരായ വി.കെ.എം. സലിം, എം.എം.കെ. മുഹമ്മദ്, സി.ഐ.സി സെക്രട്ടറി നൗഫല്‍, അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.