Posted On
date_range Updated On
date_range ഇൻകാസ് രക്തദാന ക്യാമ്പ് നാളെ
ദോഹ: ഒ.ഐ.സി.സി ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്ഥാപക അധ്യക്ഷൻ പി.കെ സുലൈമാന്റെയും മുൻ എക്സിക്യൂട്ടീവ് അംഗം റഹിം റയാന്റെയും സ്മരണാർത്ഥം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
റിയാദ മെഡിക്കൽ സെന്ററും റേഡിയോ മലയാളവുമായി സഹകരിച്ച് നടക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിമുതൽ ഉച്ച ഒരു മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചാണ് നടക്കുന്നത്.
രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ബ്ലഡ് ഡോണർ സെന്ററിലെത്തി രക്തം ദാനം ചെയ്യാവുന്നതാണ്. വിശദ്ധവിവരങ്ങൾക്ക് ക്യാമ്പ് കോഡിനേറ്റർ ശിവാനന്ദൻ കൈതേരിയുമായി ബന്ധപ്പെടാവുന്നതാണ് (70944344, 50744344).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.