ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്​റ്റ: സ്വാഗത സംഘം ഓഫീസ് തുറന്നു

ദോഹ: ഖത്തര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സ​​െൻറര്‍ (എഫ്.സി.സി.)സംഘടിപ്പിക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്​റ്റയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ബംഗ്ലാദേശ് കമ്യൂണിറ്റി പ്രതിനിധി ജുബൈര്‍, ഇന്തോനേഷ്യൻ പ്രതിനിധി വര്‍ക്കോ, ഫിലിപ്പൈന്‍സ്​ കമ്യൂണിറ്റി പ്രതിനിധികളായ ജാഫര്‍, കഹറുദ്ദീന്‍, ശ്രീലങ്കന്‍ കമ്യൂണിറ്റി പ്രതിനിധികളായ റിസ്വാന്‍, മുനാഫര്‍, ഉറുദു കമ്യൂണിറ്റി പ്രതിനിധി സയീദ് എന്നിവര്‍ സംയുക്തമായാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഏഷ്യന്‍ ഫിയസ്​റ്റ പ്രോഗ്രാം കണ്‍വീനര്‍ ഹരിദാസന്‍, അസിസ്​റ്റൻറ്​ കണ്‍വീനര്‍ ജസീ അബ്​ദുല്‍ ജബ്ബാര്‍, മീഡിയ കണ്‍വീനര്‍ ശംസുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സലീം, റഫീഖ് മേച്ചേരി എന്നിവര്‍ പനേതൃത്വം നല്‍കി. നാല് ദിവസം നീളുന്ന ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്​റ്റയില്‍ ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് കമ്യൂണിറ്റികളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒക്‌ടോബര്‍ 25 ന് ആരംഭിക്കുന്ന മേളയില്‍ 27 ഇനങ്ങളിലായി ഖത്തറിലെ മുപ്പതോളം സ്‌കൂളുകള്‍ പങ്കെടുക്കും.

Tags:    
News Summary - asian school fiasta-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.