ഷംസുദ്ദീൻ ഇസ്മായിൽ (പ്രസി.), സിബി കെ. സൈയ്തു (ജന. സെക്ര.), അൻഷാദ് ആലുവ (ട്രഷ.),
ദോഹ: ആലുവയിലെ പ്രവാസികളുടെ കൂട്ടായ്മയായ അരോമ ഖത്തർ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂ സലാത്തയിലെ എഫ്.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഷംസുദ്ദീൻ ഇസ്മായിൽ (പ്രസിഡന്റ്), സിബി കെ. സൈയ്തു (ജനറൽ സെക്രട്ടറി), അൻഷാദ് ആലുവ (ട്രഷറർ), നൗഷാദ് ചെമ്പകശ്ശേരി, വി.എസ്. അരുൺ (വൈസ് പ്രസിഡന്റുമാർ), സിയാദ് അലി, ചിത്ര ബി. നായർ, റിസ്വാൻ കരീം, ബിജു നായർ, ഷെബി അബ്ദുൽസലാം, ഷനീർ ഇടശ്ശേരി, അഫ്താബ് റഷീദ്, റാഫി എടത്തല, അഡ്വ. അബ്ദുൽ സലാം (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർപേഴ്സനായി സീമ മുജീബിനെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി സിദ്ദീഖ് അബൂബക്കർ, മുഹമ്മദ് ഉസ്മാൻ, കെ.ആർ. ജയരാജ്, ഹംസ യൂസഫ്, കെ.വി. ബോബൻ, ജോൺ ഗിൽബെർട്, റഹ്മതുല്ല, ഷൈലേഷ് കൃഷ്ണൻ എന്നിവരെയും നിയമിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങൾ: റഷീദ് പൂഴിത്തുറ, അബീഷ് കുഞ്ഞുമോൻ, ബിനീഷ് കരിപ്പായി, ഷിഹാബ് ബീരാൻ, ജവാദ്, സലാം അപ്പേലി, റാഫി എളമന, ഷിയാസ് ഇബ്രാഹിം, റിയാസ് നൈന, വി.എസ്.എ റഹ്മാൻ, മുഹമ്മദ് ഷെബിൻ എന്നിവരെയും തെരഞ്ഞെടുത്തു.
നോർക്ക റൂട്ട്സ് മെംബർഷിപ്, പ്രവാസി പെൻഷൻ പദ്ധതി, ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ പുതിയ അംഗങ്ങൾക്ക് ലഭിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും അംഗങ്ങളുടെയും കുടുംബാംങ്ങളുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.