ഖത്തർ ടേബ്​ൾ ടെന്നിസ്​ ടീം ദോഹ വിമാനത്താവളത്തിൽ 

അറബ്​ ടേബ്​ൾ ടെന്നിസ്​: ഖത്തർ ടീം ജോർഡനിൽ

ദോഹ: അറബ്​ ടേബ്​ൾ ടെന്നിസ്​ ചാമ്പ്യൻഷിപ്പിനുള്ള ഖത്തർ ടീം ജോർഡനിലെ അമ്മാനിലെത്തി. തിങ്കളാഴ്​ച രാത്രി പുറപ്പെട്ട ടീമിന്​ ദോഹ വിമാനത്താവളത്തിൽ ഇൻറർനാഷനൽ നാഷനൽ ടി.ടി ഫെഡറേഷൻ വൈസ്​പ്രസിഡൻറു കൂടിയായ ഖത്തർ ടേബ്​ൾ ടെന്നിസ്​ ഫെഡറേഷൻ പ്രസിഡൻറ്​ ഖലീൽ അൽ മുഹന്നദിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. അറബ്​ ടേബ്​ൾ ടെന്നിസ്​ ഫെഡറേഷനാണ്​ 13 ദിവസത്തെ ചാമ്പ്യൻഷിപ്പി​‍െൻറ സംഘാടകർ.

വിവിധ പ്രായ വിഭാഗങ്ങളിലായി പുരുഷ -വനിത ടീമുകൾ ഖത്തറിനായി മത്സരിക്കുന്നുണ്ട്​.അഹമ്മദ്​ ഖലീൽ അൽ മുഹന്നദി, അഹമ്മദ്​ മുതന്ന അൽ അവ്​ലകി, മുഹമ്മദ്​ അബ്​ദുൽ വഹാബ്​ എന്നിവരാണ്​ പ്രധാന പുരുഷ താരങ്ങൾ. ഇവർക്ക്​ പുറമെ ജൂനിയർ താരങ്ങളും സംഘത്തോടൊപ്പമുണ്ട്​.

ചൈനീസ്​ കോച്ച്​ സുള്ളി നയിക്കുന്ന വനിത ടീമിൽ, നൗറ അൽ അബ്രിയാണ്​ മാനേജർ. മഹാ അലി ഫ്ലാമെർസി, മഹാ അലി, മർയം അലി, ഷൗഖ്​ അൽ അബ്​ദുല്ല എന്നിവരാണ്​ താരങ്ങൾ. 

Tags:    
News Summary - Arab table tennis: Qatar team in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.