???? ???? ???? ??? ???? ?????????? ???????????? ?????????????????? ??????? ??????????? ????? ????????????

സാമ്പത്തിക–നിക്ഷേപ സുപ്രീം കൗൺസിൽ യോഗം അമീറിെൻറ അധ്യക്ഷതയിൽ നടന്നു

ദോഹ: രാജ്യത്തി​െൻറ നിക്ഷേപ–സാമ്പത്തിക വളർച്ചയും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സാമ്പത്തിക–നിക്ഷേപ സുപ്രീം കൗൺസിലി​​െൻറ നാലാമത് യോഗം ചേർന്നു. ദീവാൻ അമീരിയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്​ദല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് അബ്​ദുല്ല ബിൻ നാസർ ആൽഥാനി അടക്കം ഉന്നതർ സംബന്ധിച്ചു.
ദേശീയ വികസനത്തി​െൻറ രണ്ടാം ഘട്ടമായ 2018–2022 കാലത്തേക്കുള്ള പ്രവർത്തന മാർഗ രേഖ യോഗത്തിൽ സമർപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹമദ് തുറമുഖത്തി​െൻറ വികസന പദ്ധതിക്ക് വേഗത കൂട്ടാൻ യോഗത്തിൽ തീരുമാനമായി.
Tags:    
News Summary - Amir-addressing-investment-supr Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.