ഡാകർ കാർ റാലി ചാമ്പ്യൻ നാസർ അൽ അതിയ്യ​യുമായി അമീർ കൂടിക്കാഴ്ച നടത്തുന്നു

നാസർ അതിയക്ക്​ അമീറിന്‍റെ അഭിനന്ദനം

ദോഹ: സൗദിയിൽ നടന്ന ഡാകർ കാർ റാലിയിൽ ചാമ്പ്യനായ നാസർ അൽ അതിയ്യക്ക്​ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ആദരവ്​.

കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ്​ മരുഭൂമികളിലെ സാഹസിക ഡ്രൈവർ നാസർ അൽ അതിയ്യ വിജയം ചൂടിയത്​. സാഹസിക ഡ്രൈവർമാരുടെ ആവേശമായ ഡാകർ റാലിയിൽ നാസർ അൽ അതിയ്യയുടെ നാലാം കിരീടവിജയമാണിത്​.

​ഞായറാഴ്ച രാവിലെ അമിരി ദിവാനിൽ വെച്ചായിരുന്നു അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി രാജ്യത്തിന്‍റെ യശസ്സുയർത്തിയ താരത്തെ അഭിനന്ദിച്ചത്​. നാസർ അൽ അതിയ്യയുടെ നേട്ടം, രാജ്യത്തിനും ഖത്തറിലെ ജനങ്ങൾക്കും അഭിമാനവും പ്രചോദനവുമാണെന്ന്​ കൂടിക്കാഴ്ചയിൽ അമീർ പറഞ്ഞു.

അമീറിന്‍റെ നല്ല വാക്കുകൾക്ക്​ നന്ദിപറഞ്ഞ നാസർ അൽ അതിയ്യ, കായികതാരങ്ങൾക്കും മേഖലക്കുമുള്ള രാജ്യത്തിന്‍റെ പിന്തുണയെ പ്രകീർത്തിച്ചു.

റാലി ചാമ്പ്യൻ ട്രോഫിയുമായാണ്​ ഒളിമ്പിക്സ്​ ഷൂട്ടിൽ മെഡൽ ജേതാവ്​ കൂടിയായ അതിയ്യ അമീറിനെ സന്ദർശിച്ചത്​.

Tags:    
News Summary - Ameer congratulates Nasser Atiyah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.