ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു കീഴിൽ അൽഖോറിലെ പുതിയ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ഹെൽത്ത് സെൻററും സൗകര്യങ്ങളും സന്ദർശിക്കുന്നതിനിടെ, ഹെൽത്ത് സെൻററിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ക്ലിനിക്കുകളും വിവിധ വകുപ്പുകളും സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചുനൽകുകയും ചെയ്തു.
പുതിയ ഹെൽത്ത് സെൻററിൽ രോഗികൾക്ക് ലഭ്യമായ ആരോഗ്യസേവനങ്ങളും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അറിയിച്ചു.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
നേരത്തേയുണ്ടായിരുന്ന പഴയ ഹെൽത്ത് സെൻററിനു പകരമായിട്ടാണ് പുതിയ ഹെൽത്ത് സെൻറർ സ്ഥാപിച്ചിരിക്കുന്നത്. അയ്യായിരത്തോളം രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.