ദോഹ: ഖത്തറും ഇറ്റലിയും തമ്മിലുള്ള സൈനിക സഹകരത്തിെൻറ ഭാഗമായി നാവികസേനാ കപ്പലുകൾ വാങ്ങുന്നതിന് 591 കോടി ഡോളറിെൻറ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.ദോഹയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആഞ്ചലിനോ അൽഫാനോയും കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഖത്തറും ഇറ്റലിയും തമ്മിലുള്ള സംയുക്ത സൈനിക സഹകരണത്തിെൻറ പശ്ചാത്തലത്തിൽ ഇറ്റലിയുമായി ഏഴ് നേവൽ യൂനിറ്റുകളുടെ കരാർ പ്രഖ്യാപിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ് മാൻ ആൽഥാനി പറഞ്ഞു.591 കോടി ഡോളറിെൻറ കരാറാണ് ഇറ്റലിയും ഖത്തറും തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതുമായി കൂടുതൽ വിവരങ്ങളോ ഏതെല്ലാം കമ്പനികൾ ഉൾപ്പെട്ടിരിക്കുന്നുവെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇൗവർഷം ജൂണിലാണ് ഖത്തറിനായി കപ്പൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് 400 കോടി യൂറോയുടെ കരാർ ഒപ്പിട്ടതായി ഇറ്റലിയിലെ സർക്കാർ നിയന്ത്രിത കപ്പൽ നിർമ്മാതാക്കളായ ഫിൻസാൻറിരി വ്യക്തമാക്കിയത്. നാല് കോർവറ്റ് യുദ്ധക്കപ്പലുകളും രണ്ട് സഹായക കപ്പലുകളും കൈമാറിയതിന് ശേഷം 15 വർഷത്തെ സർവിസും ഇതിൽ പെടുമെന്നും കമ്പനി വ്യക്തമാക്കി. പൂർണമായും ഇറ്റലിയിൽ നിർമ്മിക്കുന്ന കപ്പലുകളുടെ നിർമ്മാണം അടുത്ത വർഷം ആദ്യത്തിൽ ആരംഭിക്കും. നേരത്തെ ഇരുവിദേശകാര്യ മന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ച് ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഗൾഫ് മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.