?????? ??????? ?????? ?????? ?????? ?? ????????? ?????? ???? ?????? ???????? ?? ????????????

വര​ുന്നു, കർഷകരെ സഹായിക്കാൻ ഗ്യാരണ്ടി പദ്ധതി

ദോഹ: പ്രാദേശിക ഫാമുകൾക്ക് പിന്തുണ നൽകുന്നതിനും പ്രാദേശിക കാർഷിക ഉൽപാദനം േപ്രാത്സാഹിപ്പിക്കുന്നതിനുമായി പുതിയ സംരംഭം ഉടൻ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം. ഈ വർഷം ഒക്ടോബറിൽ ആരംഭിച്ച് 2021 ജൂൺ വരെ പ്രാദേശിക കർഷകരുമായുള്ള കരാറുറപ്പിക്കുന്ന ദമാൻ (ഗ്യാരണ്ടി) സംരംഭത്തിലൂടെയാണ് പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണനം സാധ്യമാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. 
കർഷകരിൽനിന്ന്​ ഉൽപന്നങ്ങൾ വാങ്ങുകയും മാർക്കറ്റിങ്​ നടത്തുകയുമാണ് ദമാൻ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ കാർഷിക വകുപ്പ് മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. മഹാസീൽ കമ്പനിയുമായി സഹകരിച്ച് ദമാൻ പരിപാടി ആരംഭിച്ചതായും അൽ ഖുലൈഫി കൂട്ടിച്ചേർത്തു. പ്രാദേശിക ഖത്തരി ഫാമുകളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് പിന്തുണയും േപ്രാത്സാഹനവും നൽകുന്നതിനായി നിരവധി സംരംഭങ്ങൾ മന്ത്രാലയം ഏറ്റെടുത്ത് നടത്തുന്നുണ്ട്​. 

കാർഷികോൽപന്നങ്ങളുടെ യാർഡ്​, കാർഷികോൽപന്ന വൈവിധ്യവത്​കരണ പദ്ധതി, ഖത്തർ ഫാംസ്​ എന്നിവ ചിലതാണ്​. മഹാസീൽ കമ്പനിയുമായി ചേർന്ന് പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുന്നതിനായുള്ള പ്രത്യേക പദ്ധതി മന്ത്രാലയം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.കഴിഞ്ഞ കാലയളവിൽ 15 ദശലക്ഷത്തിലധികം കിലോഗ്രാം പ്രാദേശിക പച്ചക്കറികളുടെ വിപണനം നടത്താൻ മഹാസീലിന് കഴിഞ്ഞിട്ടുണ്ട്​. ഇതിലൂടെ 180ഓളം ഫാമുകൾ ഗുണഭോക്താക്കളായെന്നും മഹാസീൽ ജനറൽ മാനേജർ മുഹമ്മദ് അൽ ഗെയ്​താനി പറഞ്ഞു.

Tags:    
News Summary - agriculture-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.