യു.എന്നിലെ ഖത്തറിെൻറ സ്ഥിരംപ്രതിനിധി അംബാസഡർ ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി
ദോഹ: അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പു വരുത്താന്‍ ഖത്തറിെൻറ പിന്തുണ തുടരുമെന്ന് യു.എന്നിലെ ഖത്തറിെൻറ സ്ഥിരംപ്രതിനിധി അംബാസഡർ ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട വെര്‍ച്വല്‍ യോഗത്തിലാണ് യു.എന്‍ സുരക്ഷ സമിതിക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു അവർ. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭയുമായും പ്രാദേശിക അന്തര്‍ദേശീയ പങ്കാളികളുമായും എല്ല ശ്രമങ്ങള്‍ക്കുമുള്ള പിന്തുണ ഖത്തര്‍ തുടരും. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയെ പിന്തുണക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ സഹകരണം ഉള്‍പ്പെടെ ആത്മാര്‍ഥമായ പരിശ്രമങ്ങൾ തുടരും. സമാധാനപരമായ മാർഗങ്ങളിലൂടെയും മധ്യസ്ഥതയിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുന്നതാണ് ഖത്തറിെൻറ ഉറച്ച വിദേശനയം.
സുപ്രധാന ഘട്ടത്തില്‍ നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിെൻറ പ്രാധാന്യം ശൈഖ ഉൽയ ഊന്നിപ്പറഞ്ഞു. അഫ്ഗാെൻറ അന്താരാഷ്ട്ര പങ്കാളിയെന്നനിലയിലാണ് ഖത്തര്‍ യോഗത്തില്‍ പങ്കാളികളാകുന്നത്. സമഗ്രമായ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്ക് ഈ കൂടിക്കാഴ്ചകള്‍ അഫ്ഗാനെ നയിക്കും. ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകൾ വിജയകരമാക്കുന്നതിനും ഐക്യരാഷ്ട്രസഭയേയും സൗഹൃദ രാജ്യങ്ങളെയും ഏകോപിപ്പിക്കുന്നതിനും ഖത്തര്‍ ശ്രദ്ധാലുക്കളാണ്. അതിെൻറ ഭാഗമായി അഫ്ഗാനിലെ യു.എസ് സമാധാന പ്രതിനിധി സല്‍മേ ഖലില്‍സാദും യു.എന്‍ സെക്രട്ടറി ജനറലിെൻറ അഫ്ഗാന് പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സും ഈ മാസം വീണ്ടും ഖത്തറിൽ സംഭാഷണം നടത്തിയിട്ടുണ്ട്. മാര്‍ച്ച് 18ന് റഷ്യന്‍ ഫെഡറേഷന് ആതിഥേയത്വം വഹിച്ച ട്രോയിക്ക യോഗത്തിലും ഖത്തറിെൻറ പങ്കാളിത്തമുണ്ടായി. സമാധാന പ്രക്രിയയെ സുഗമമാക്കുന്നതിലും ദോഹ ചര്‍ച്ചകള്‍ തുടരുന്നതിനും ഖത്തറിെൻറ പങ്ക് വലുതാണ്.
സമാധാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് തുര്‍ക്കിയുമായി ചേര്‍ന്ന് ഏപ്രിലിൽ യോഗം നടത്താനും ഖത്തര്‍ പദ്ധതിയുണ്ട്. അഫ്ഗാെൻറയും പ്രാദേശികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.എൻ സെക്രട്ടറി ജനറലിെൻറ വ്യക്തിഗത സ്ഥാനപതിയായി ജീന്‍ അര്‍നോട്ടിനെ നിയമിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ കാലത്ത് അഫ്ഗാന് ജനത കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതു സംരക്ഷിക്കുന്നതിനും പുതിയ ഘട്ടം തരണം ചെയ്യുന്നതിനും സുരക്ഷയും സുസ്ഥിര വികസനവും സമ്പദ് വ്യവസ്ഥയും നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ ആവശ്യമാണെന്ന് ശൈഖ ഉൽയ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ, മാനുഷിക, വികസന മേഖലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ അഫ്ഗാന് പിന്തുണ നൽകുന്നതില് അയല്‍രാജ്യങ്ങളും സൗഹൃദ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ ഖത്തര്‍ അഭിനന്ദിക്കുന്നതായും ശൈഖ ഉൽയ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കാന്‍ അമേരിക്കയും താലിബാനും ഫെബ്രുവരി 29നാണ് കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ കാലത്ത് ഖത്തര്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് ഇരുകക്ഷികളെയും സംഭാഷണത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും അഫ്ഗാന് സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനും ദോഹ കരാറിലൂടെ സുപ്രധാന നടപടികള്‍ നിര്‍വഹിക്കാന്‍ സാധിച്ചെന്ന യു.എൻ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ശൈഖ ഉൽയ എടുത്തുപറഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ ദോഹ സംഭാഷണത്തിെൻറ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ശൈഖ ഉൽയ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.