കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഹമദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 9.30ന് പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം.

Tags:    
News Summary - A native of Koduvalli died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.