ദോഹ: ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സുമൈഖ് അൽ മർറി, ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണർ സൈദ് ബിൻ റഅദ് ബിൻ അൽ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി.
ജനീവയിൽ നടന്ന കൂടിക്കാഴ്ചയിൽ ഉപരോധ രാജ്യങ്ങളുടെ നിയമലംഘന പ്രവർത്തനങ്ങളും പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, മതാചാരങ്ങൾ എന്നീ മേഖലകളിൽ ഉപരോധത്തെ തുടർന്നുണ്ടായ നിയമ ലംഘനങ്ങൾ സംബന്ധിച്ച് ഇരുവരും വിശകലനം ചെയ്തു. ഖത്തരികൾക്കെതിരെയും ഖത്തറിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കെതിരെയുമുള്ള നിയമ ലംഘനങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് അൽ മർറി ആവശ്യപ്പെട്ടു.
ഉപരോധം ആരംഭിച്ചത് മുതൽ സംഭവിച്ച നിയമലംഘനങ്ങളെ സംബന്ധിച്ചും ഉപരോധം ബാധിച്ചവരുടെ പരാതികൾ സംബന്ധിച്ചും അൽ മർറി, യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ ബോധിപ്പിച്ചു.
വ്യക്തികളുടെയും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരാതികൾ ബോധിപ്പിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയെ കുറിച്ചും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സുമൈഖ് അൽ മർരി ഹൈക്കമ്മീഷണർക്ക് വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.