തൃശൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: തൃശൂര്‍ സ്വദേശി നബീല്‍ ശബാന്‍ (26 ) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇൗദ്​ ആ​േഘാഷത്തിനായി  സുഹൃത്തുക്കൾക്കൊപ്പം പുറപ്പെട്ട ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദില്‍ ഡസേര്‍ട്ട് സഫാരിക്കിടെ  അപകടത്തില്‍പ്പെടുകയായിരുന്നു. സിഡിസി യില്‍ എന്‍വയണ്‍മ​​െൻറല്‍ എഞ്ചിനീയറായിരുന്നു  ബീല്‍ ശബാന്‍ . ചെറുവട്ടത്ത് അബ്​ദുസ്സലാം(കൈപ്പമംഗലം സ്വദേശി),അനില ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ സുബൈര്‍. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരന്‍: നിബുല്‍ റോഷന്‍. മൃതദേഹം നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കള്‍ച്ചറല്‍ ഫോറം ജനസേവന വിംഗ് അറിയിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.